നെപ്പോളിയൻ നീരണിഞ്ഞു,കായലിലെ കാളിമാറുമെന്ന് ദേശക്കാർ..!

ആലപ്പുഴ: തലവടി ചുണ്ടന്‍റെ നാട്ടിൽ നിന്നുള്ള പുത്തന്‍ വെപ്പ് എ ഗ്രേഡ് വള്ളമായ 'നെപ്പോളിയൻ' പുതുവത്സര ദിനത്തിൽ നീരണഞ്ഞു. തലവടി ചുണ്ടന്‍റെ നീരണിയലിന്‍റെ രണ്ടാം വാർഷിക ദിനത്തിലാണ് നെപ്പോളിയൻ നീരണിഞ്ഞത്.

പ്രവാസികളും സ്വദേശിയരും ചേർന്ന നെപ്പോളിയൻ ബ്രദേഴ്‌സ് ആണ് നെപ്പോളിയൻ വള്ളം നിർമ്മിച്ചത്.വള്ളത്തിന് 86 അടി നീളവും 43 അഗുംലം വീതിയും ഉണ്ട്. 49 തുഴച്ചിൽക്കാരും മൂന്ന് അമരക്കാരും ഉൾപ്പെടെ 52 പേർക്ക് കയറാൻ സാധിക്കുന്ന നിലയിലാണ് ഘടന.

വള്ളത്തിൻ്റെ നീരണിയൽ ചടങ്ങിന് മൂന്നോടിയായുള്ള പ്രാർത്ഥന ചടങ്ങുകള്‍ക്ക് തലവടി സെന്‍റ് തോമസ് ഓർത്തഡോക്‌സ് പള്ളി വികാരി ഫാദർ റോബിൻ വർഗീസ് നേതൃത്വം നല്‍കി. നീരണിയൽ ചടങ്ങ് മുഖ്യ ശിൽപി സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ നടന്നു.തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗായത്രി ബി നായർ, വൈസ് പ്രസിഡന്‍റ് ജോജി ഏബ്രഹാം, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, പഞ്ചായത്തംഗം ബിനു സുരേഷ്, തലവടി സഹകരണ ബാങ്ക് പ്രസിഡൻ്റ് കെഇ ഏബ്രഹാം, തലവടി ചുണ്ടൻ വള്ളം സമിതി പ്രസിഡന്‍റ് ഷിനു എസ് പിള്ള, ജനറൽ സെക്രട്ടറി റിക്‌സൺ എടത്തിൽ, ട്രഷറർ അരുൺ പുന്നശേരിൽ, വർക്കിങ് പ്രസിഡന്‍റ് ജോമോൻ ചക്കാലയിൽ, 

വൈസ് പ്രസിഡന്‍റ് പ്രിൻസ് ഏബ്രഹാം പീറ്റർ പാലത്തിങ്കൽ, ഫിനാൻസ് കൺവീനർ ഷിക്കു കുര്യൻ അമ്പ്രയിൽ, മീഡിയ കൺവീനർ ഡോ. ജോൺസൺ വി ഇടിക്കുള,എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിറിൽ സഖറിയ, റിച്ചു മാത്യു, സജു കുമാർ, അനിൽകുമാർ, നീരേറ്റുപുറം ജനകീയ ജലോത്സവ സമിതി ജനറൽ സെക്രട്ടറി പ്രകാശ് പനവേലി, തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്‍ പ്രസിഡന്‍റ് ലിജു സാം വർഗീസ്, വിവിധ കളിവള്ളം സമിതി ഭാരവാഹികൾ, നെപ്പോളിയൻ വള്ളം ഓഹരി ഉടമകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് ജോഷി കാവാലത്തിന്‍റെ നേതൃത്വത്തിൽ ഉള്ള തുഴച്ചിൽകാർ ആനപ്രമ്പാൽ ക്ഷേത്ര കടവിലേക്ക് പ്രദർശന തുഴച്ചിൽ നടത്തി. നെപ്പോളിയൻ നിർമ്മിക്കുന്നതിന് ഉള്ള തടിയെത്തിച്ചത് കാഞ്ഞിരപ്പള്ളിയിൽ നിന്നാണ്. ഉളികുത്ത് കർമ്മം 2023 നവംബർ 21നും മലർത്തൽ ചടങ്ങ് 2024 ഓഗസ്‌റ്റ് 10നും ആണ് നടന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !