മലയാള സിനിമയിലെ മുതിർന്ന അഭിനേതാവും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ. ശ്രീനിവാസനും ഒപ്പം പുതിയ തലമുറയിലെ പ്രിയ താരമായ മമിതാ ബൈജുവും ചേർന്നാണ് ദീപം തെളിയിച്ചത്.
ജനുവരി 4-ന് ശനിയാഴ്ച്ച രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് 240 ഓളം അമ്മ അംഗങ്ങളായ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന അതിവിപുലമായ കലാകായിക വിനോദ പരിപാടികൾ രാവിലെ ഒമ്പത് മണി മുതൽ രാത്രി പത്തു വരെ അരങ്ങേറുന്നത്.അമ്മയുടെ മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായി അമ്മ അംഗങ്ങളും അവരുടെ കുടുംബങ്ങളും ഒത്തു ചേരുകയാണ്.പ്രസ്തുത ഷോയിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിക്കുന്നത് അമ്മയുടെ അംഗങ്ങൾക്ക് ആജീവനാന്ത ജീവൻ രക്ഷ മരുന്നുകൾ സൗജന്യമായി നല്കുന്നതിന് വേണ്ടിയാണ്. ചടങ്ങിൽ ആശംസ അറിയിച്ചു കൊണ്ട് ബാബുരാജ്, രവീന്ദ്രൻ, ആശാ ശരത്, ജയൻ ചേർത്തല, സുരേഷ് കൃഷ്ണ, വിനു മോഹൻ, നാദിർഷ (ഷോ ഡയറക്ടർ ), ഉണ്ണി ശിവപാൽ, ജോമോൾ, നാസർ ലത്തീഫ്, അനന്യ, അൻസിബ, കലാഭവൻ ഷാജോൺ, നിവിയ, മഹിമ നമ്പ്യാർ, മീഡിയ പാർട്ട്ണർ ഹൈദരാലി,അർജുൻ, മുന്ന എന്നിവർ പങ്കെടുത്തു. ശ്രീ സുരേഷ് ഗോപി, ശ്രീ മമ്മൂട്ടി, ശ്രീ മോഹൻലാൽ എന്നിവർ ചേർന്ന് ജനുവരി 4-ന് രാവിലെ ഒമ്പത് മണിക്ക് തിരി തെളിക്കുന്നതോടെ അമ്മ കുടുംബ സംഗമത്തിന് തുടക്കം കുറിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.