കൊച്ചി: നവംബർ നാല് മുതൽ 11 വരെ എറണാകുളത്ത് നടന്ന കേരള സ്കൂൾ കായിക മേളയോട് അനുബന്ധിച്ചുള്ള മാധ്യമ അവാർഡുകൾക്കായി എൻട്രികൾ ക്ഷണിച്ചു.
മികച്ച പത്ര റിപ്പോർട്ടർ, വാർത്താചിത്രം, ടി വി റിപ്പോർട്ടർ, ഛായഗ്രഹകൻ, സമഗ്ര കവറേജ് (അച്ചടി മാധ്യമം, ദൃശ്യ മാധ്യമം, ശ്രവ്യ മാധ്യമം ) എന്നിവയ്ക്കാണ് എൻട്രികൾ ക്ഷണിച്ചിരിക്കുന്നത്.
ഓരോ വിഭാഗത്തിലും വ്യക്തിയോ സ്ഥാപനമോ അയക്കുന്ന എൻട്രികൾ പരമാവധി രണ്ടെണ്ണമായി നിജപ്പെടുത്തണം. ദൃശ്യറിപ്പോർട്ടിനുള്ള എൻട്രികൾ പരമാവധി 15 മിനിറ്റാണ്. മികച്ച വാർത്താ ചിത്രത്തിന് ഒറിജിനൽ ഫോട്ടോഗ്രാഫ്, പത്രത്തിൻ്റെ ഒറിജിനൽ എന്നിവ ഉൾപ്പെടുത്തണം. ഡിജിറ്റൽ ഫോർമാറ്റിലുള്ള എൻട്രികൾ പെൻഡ്രൈവിൽ ലഭ്യമാക്കണം. എൻട്രികൾ ഡോ. പ്രദീപ് സി എസ്, സ്പോർട്സ് ഓർഗനൈസർ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം 695014 എന്ന വിലാസത്തിൽ അയക്കണം. തീയതി അവസാന ജനുവരി 31.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.