തൃശൂരിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തൃശൂർ: തൃശൂർ ചെറുതുരുത്തി വെട്ടിക്കാട്ടിരിയിൽ ട്രെയിൻ തട്ടിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

ചെറുതുരുത്തി സ്വദേശി രവി (48) ആണ് മരിച്ചത്. മൂന്നുപേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടർന്ന് പ്രദേശത്ത് ചെറുതുരുത്തി പൊലീസ് പരിശോധന നടത്തുകയായിരുന്നു. എന്നാൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒരാൾ മാത്രമാണ് അപകടത്തിൽ പെട്ടതെന്ന് വ്യക്തമായതോടെ പൊലീസ് തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ആലപ്പി കണ്ണൂർ എക്സ്പ്രസ് ആണ് രവിയെ തട്ടിയത്. ചെറുതുരുത്തിയിൽ വെച്ച് മൂന്നു പേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് അറിയിച്ചു. രണ്ടു പുരുഷൻമാരേയും ഒരു സ്ത്രീയേയും ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് പറഞ്ഞതിനെ തുടർന്ന് പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു.

പരിശോധനയിൽ ഒരു പുരുഷൻ്റെ മൃതദേഹം മാത്രമാണ് കണ്ടെത്തിയത്. മറ്റു രണ്ടു പേർക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ട്രെയിൻ ഒരാളെ മാത്രമാണ് പൊലീസ് കണ്ടെത്തുന്നത്. മരിച്ചത് ചെറുതുരുത്തി സ്വദേശിയായ രവിയാണെന്നും തിരിച്ചറിഞ്ഞു.

അതേസമയം, ഇയാൾ ട്രാക്കിന് സമീപം ഓട്ടോ നിർത്തി ട്രെയിനിന് മുമ്പിൽ ചാടിയതാണെന്നാണ് നിഗമനം. കൂടെ രണ്ടു പേരുണ്ടെന്ന ലോക്കോ പൈലറ്റിൻ്റെ അറിയിപ്പിനെ തുടർന്ന് രണ്ടു കിലോമീറ്ററോളം തെരഞ്ഞെങ്കിലും ആരേയും കണ്ടെത്താനായില്ല. ലോക്കോ പൈലറ്റ് ട്രാക്കിന് സമീപത്ത് കൂടെ പോയ രണ്ടു പേരെ കണ്ടതാകാമെന്ന് പൊലീസ് പറയുന്നു. 

ഈ നിഗമനത്തിൽ പൊലീസ് തെരച്ചിൽ അവസാനിപ്പിച്ചു. ചെറുതുരുത്തി തഴപ്ര തെക്കേക്കരമേൽ വീട്ടിൽ രാമൻ്റെ മകനാണ് മരിച്ചത് രവീന്ദ്രൻ എന്ന രവി. വെട്ടിക്കാട്ടിരിയിൽ ഓട്ടോ ഡ്രൈവറും ചെത്തു തൊഴിലാളിയുമാണ്. ചെറുതുരുത്തി പോലീസ് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !