കൊച്ചി: തൃണമൂൽ സഖ്യവുമായി സഖ്യം ഉണ്ടാകാൻ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കി മുതിർന്ന നേതാവ് കെ മുരളീധരൻ.
![]() |
ഇന്ത്യ സഖ്യത്തിൽ അംഗമാണെങ്കിലും തൃണമൂൽ അധ്യക്ഷ മമത ബാനർജിയുടെ പ്രവർത്തനങ്ങളെല്ലാം കോൺഗ്രസിനെതിരാണ്. രാഹുൽ ഗാന്ധിക്ക് എതിരെ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് മമത. തൃണമൂല് കോൺഗ്രസ് കേരളത്തിലെ കോൺഗ്രസ്സുകാർക്ക് ദഹിക്കില്ല കെ മുരളീധരൻ പറഞ്ഞു.
'മമത ബാനർജി ഇന്ത്യൻ സഖ്യത്തിൽ അംഗമാണെങ്കിലും അവരുടെ എല്ലാ പ്രവർത്തകരും കോൺഗ്രസിന് എതിരാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ മമത ചോദ്യം ചെയ്യാറുണ്ട്. അവർ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയെ ബിജെപിയുമായി ചേർന്ന് തോൽപ്പിച്ചതാണ്. കേരളത്തിൽ അവരുമായി യോജിക്കാൻ കഴിയില്ല. പി വി അൻവർ തൃണമൂല് കോൺഗ്രസിൽ പോയതോടെ അൻവറിൻ്റെ വിഷയമില്ല' അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഒരു ചർച്ചയും വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. പിണറായി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങളെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയത്ത് 2026 ലെ തെരഞ്ഞെടുപ്പ് ചർച്ച നടത്തേണ്ടതില്ല.2025 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൻ്റെ അജണ്ടയുമായിട്ടാണ് കോൺഗ്രസ് ഇപ്പോൾ മുന്നോട്ട് പോകുന്നത്.
കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം മാറ്റിവെച്ചത് 15ന് നടക്കുന്ന എഐസിസി ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടനം ഉള്ളതുകൊണ്ടാണെന്നും നാളെ ഇന്ദിരാഭവനിൽ ചേരാനിരുന്ന യോഗമാണ് മാറ്റിയതായി അറിയിച്ചത്. ഇക്കാര്യത്തിൽ ഒരു സംശയങ്ങളും വേണ്ട, യോഗങ്ങൾ മാറ്റിവെക്കുന്നത് ചില സന്ദർഭങ്ങളിൽ പതിവാണെന്നും എന്തെങ്കിലും യോഗങ്ങൾ മാറ്റിവെക്കപ്പെടുമ്പോൾ മാത്രമേ ചർച്ചയാകുന്നുള്ളൂവെന്നും അതിലൊന്നും ഒരു അടിസ്ഥാനവുമില്ലെന്ന് കെ മുരളീധരൻ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.