ഡ്രൈവിംഗ് ലൈസൻസുകളിൽ ഇനി മുതൽ ബ്ലാക്ക് മാർക്ക് നടപ്പിലാക്കും; ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

കോട്ടയം: ഡ്രൈവർമാർ ഉൾപ്പെടെയുള്ള ബസ്  ജീവനക്കാരിൽ ക്രിമിനലുകളും ഗുണ്ടകളും ഉണ്ടെന്നും ഇത്തരത്തിൽ  ഉള്ളവരെ വച്ചു പൊറുപ്പിക്കില്ലെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.

കേരളത്തിൽ ഡ്രൈവിംഗിൽ തീരെ അച്ചടക്കമില്ലെന്ന് കെബി ഗണേഷ് കുമാർ പറഞ്ഞു. തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക്  അനുവദിച്ച വൈക്കം- വേളാങ്കണ്ണി ബസ് സർവീസിൻ്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി സംസാരിക്കുകയായിരുന്നു.

ഡ്രൈവിംഗ് ലൈസൻസുകളിൽ ബ്ലാക്ക് മാർക്ക് വരാൻ പോവുകയാണ്. തനിയെ ലൈസൻസ് റദ്ദാവുന്ന സംവിധാനം കേരളത്തിൽ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഡ്രൈവിംഗ് പാസാകുന്നവർക്ക് രണ്ടുവർഷം പ്രൊബേഷൻ ടെസ്റ്റ് നൽകും. പ്രൊബേഷൻ ടൈമിൽ കൂടുതൽ തെറ്റുകൾ വന്നാൽ ലൈസൻസ് റദ്ദാവും.കേരളത്തിൽ ഡ്രൈവിംഗിൽ അച്ചടക്കമില്ല. 

കേരളത്തിൽ ലൈസൻസ് സംവിധാനം കൂടുതൽ നടപ്പാക്കുമ്പോൾ തമിഴ്നാട്ടിൽ നിന്നും ലൈസൻസ് എടുക്കുന്ന പ്രവണതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം മന്ത്രി തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ് ശിവശങ്കരൻ്റെ ശ്രദ്ധയിൽപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !