ബെംഗളൂരു: ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ച് കൂട്ടിയോജിപ്പിക്കുന്ന സ്പെയ്സ് ഡോക്കിംഗ് എക്‌സ്‌പിരിമെൻ്റ് (സ്‌പെയ്‌ഡെക്‌സ്) വീണ്ടും മാറ്റി.
വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന ഡോക്കിംഗ് മാറ്റിവെച്ചതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു. ദിവസവും സമയവും പിന്നീട് അറിയിക്കും. കൂട്ടിയോജിപ്പിക്കുന്നതിനായി ഉപഗ്രഹങ്ങൾ തമ്മിലുള്ള ദൂരം കുറച്ചുകൊണ്ടുവരുന്നതിന് വേഗം കൂടിയതിനെ പ്രവർത്തനം ആരംഭിക്കാൻ എക്സ്പിരിമെന്റ് മാറ്റിവെച്ചു. ഉപഗ്രഹങ്ങൾ സുരക്ഷിതമാക്കണമെന്നും ഐ.എസ്.ആർ.ഒ. വ്യക്തമാക്കി. നേരത്തെ, ചൊവ്വാഴ്ച നടക്കേണ്ട നടപടി സാങ്കേതിക പ്രശ്‌നങ്ങൾ കാരണം വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു.
ഡോക്കിംഗ് വ്യാഴാഴ്ച രാവിലെ എട്ടിനും 8.45-നുമിടയിൽ ഐ.എസ്.ആർ.ഒ.യുടെ ബെംഗളൂരു പീനിയയിലെ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ(ഇസ്‌ട്രാക്ക്) നിന്നാണ് ശാസ്ത്രജ്ഞർ പേടകങ്ങളെ നിയന്ത്രിക്കുന്നത്. പേടകങ്ങളെ ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിക്കുന്നതിലും വേർപെടുത്തുന്നതിലും വിജയിച്ചാൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
ഡിസംബർ 30-നാണ് സ്‌പെയ്‌ഡെക്‌സ് പരീക്ഷണത്തിനുള്ള രണ്ട് ചെറു ഉപഗ്രഹങ്ങളെ ഐ.എസ്.ആർ.ഒ.യുടെ ധ്രുവീയ വിക്ഷേപണ വാഹനം (പി.എസ്.എൽ.വി.-സി 60) ഭ്രമണപഥത്തിലെത്തിച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.