ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനായി പുതുവർഷത്തിൽ ട്രെൻഡായി മാറി ഡാഷ് (DASH) ഡയറ്ററി അപ്രോച്ചസ് ടു സ്റ്റോപ് ഹൈപ്പർ ടെൻഷൻ ഡയറ്റ്. പെന്നിങ്ടൺ ബയോമെഡിക്കൽ റിസർച്ച് സെന്‍ററിലെ ഗവേഷകരാണീ ഡയറ്റ് രൂപപ്പെടുത്തിയിരിക്കുന്നത്. യുഎസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട്സിന്‍റെ 21 കാറ്റഗറിയിലായുള്ള 38 തരം ഡയറ്റുകളിൽ രണ്ടാം സ്ഥാനമാണ് ഡാഷിന് ലഭിച്ചിരിക്കുന്നത്.
പച്ചക്കറികളിൽ കേന്ദ്രീകരിച്ച് ഡയറ്റ് എടുക്കുന്നവരെ രക്തസമ്മർദം അലട്ടാനുള്ള സാധ്യത കൂടുതലാണ്. അതു കൊണ്ടു തന്നെ പഴങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള ഡാഷ് ഡയറ്റ് കൂടുതൽ ആരോഗ്യകരമായിരിക്കുമെന്നാണ് കണ്ടെത്തൽ.
ചിക്കൻ, പോർക്ക് എന്നിവ ഡാഷ് ഡയറ്റിന്‍റെ ഭാഗമാണ്. എന്നാൽ റെഡ് മീറ്റ്, ഉപ്പ്, പഞ്ചസാര, കൊഴുപ്പുള്ള ഭക്ഷണം എന്നിവയെല്ലാം പരമാവധി കുറച്ച് ഉപയോഗിക്കാനാണ് ഡയറ്റ് നിഷ്കർഷിക്കുന്നത്.
ഡാഷിൽ ഉൾപ്പെടുത്തുന്നവ
പഴങ്ങളും പച്ചക്കറികളും
ധാന്യങ്ങൾ
കൊളുപ്പു കുറവുള്ള പാലുത്പന്നങ്ങൾ
വെജിറ്റബിൽ ഓയിൽ
പഞ്ചസാര, സോഡ, മിഠായി എന്നിവ കഴിക്കുന്നത് നിയന്ത്രിക്കണം
സാച്വറേറ്റഡ് ഫാഫ്ഫ്, പ്രോസ്സ്ഡ് ഫുഡ്, കൊഴുപ്പേറിയ പാലുത്പന്നങ്ങൾ, വെളിച്ചെണ്ണം , പാം ഓയിൽ എന്നിവ നിയന്ത്രിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.