ന്യൂഡൽഹി: ലോക രാജ്യങ്ങൾക്കിടയിലുള്ള ഇന്ത്യൻ പദവി കൂടുതൽ ഉയരുന്ന വർഷമായിരിക്കും 2025.
പ്രധാന നേതാക്കൾ ഇന്ത്യയിലേക്ക് വരുന്നതിന് പുറമെ ഇന്ത്യൻ പ്രതിനിധികൾ വിദേശ രാജ്യങ്ങൾ സന്ദർശിച്ച് സഹകരണം കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങളും ആലോചനയിലാണ്. ഗൾഫ് രാജ്യങ്ങളെയാണ് ഇന്ത്യ ഫോക്കസ് ചെയ്യുന്നത് എന്ന് സമീപകാല നയതന്ത്ര നീക്കങ്ങളിൽ നിന്ന് വായിച്ചെടുക്കാനാകും.
ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള ബന്ധം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ഗൾഫ് മേഖലയിലെ ഏത് വിഷയത്തിലും ഞൊടിയിടയിൽ പരിഹാരം കാണാൻ ഇന്ത്യയ്ക്ക് സാധിക്കുന്നതും ഉപയോഗിക്കുന്നതും. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ നാവിക സേനാംഗങ്ങളെ ഖത്തറിൽ നിന്ന് രക്ഷിച്ചത് ഇത് ഉദാഹരമാണ്. ഇനി ഖത്തർ അമീർ ഇന്ത്യ സന്ദർശിക്കാൻ പോകുന്നു എന്നാണ് പുതിയ വിവരം...
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാഴ്ചയാണ് കുവൈത്ത് സന്ദർശിച്ചതും സുപ്രധാന ചർച്ചകൾ നടത്തിയതും. കുവൈത്ത് സന്ദർശന വേളയിൽ തന്നെ മോദി സൗദി അറേബ്യയും സന്ദർശിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇരുഭാഗത്തുമുള്ള ചില സൗകര്യങ്ങൾ കാരണം യാത്ര സാധ്യമായില്ല. മോദിയുടെ സൗദി സന്ദർശനം വൈകില്ല എന്നാണ് വിവരം.
തൊട്ടുപിന്നാലെയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര് ഖത്തറിലെത്തിയത്. ഡിസംബറിൽ ജയശങ്കര് രണ്ട് തവണ ഖത്തർ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഖത്തർ പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് ജയശങ്കര് ദോഹയിൽ പോയത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതിൻ്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.
അതിനിടെ ഇറാൻ്റെ വിദേശകാര്യ സഹമന്ത്രി തഖ്ത് റവാഞ്ചിയും സംഘവും ഇന്ന് ഡൽഹിയിലെത്തിയിട്ടുണ്ട്. ഓരോ വർഷവും വിദേശകാര്യ മന്ത്രിതലത്തിൽ നടക്കുന്ന ചർച്ചയുടെ ഭാഗമായിട്ടാണ് സന്ദർശനം. 2025ലെ ആദ്യ വിദേശ പ്രതിനിധി സംഘം ഇറാനിൽ നിന്നാണ്. അടുത്ത മാസം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനി ഇന്ത്യയിലെത്തുമെന്നാണ് മറ്റൊരു വിവരം. എസ് ജയശങ്കര് ഖത്തറിലെത്തിയപ്പോള് ഇക്കാര്യവും ചര് ച്ചയായെന്നാണ് സൂചന.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ സന്ദർശിച്ചിരുന്നു. ആ വേളയിൽ ഖത്തർ അമീറിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ശൈഖ് തമീം അടുത്ത മാസം ആദ്യത്തിൽ ഇക്കാര്യത്തിലുള്ള സ്ഥിരീകരണം വരേണ്ടതുണ്ട്.
അടുത്തിടെ ജയശങ്കര് ബഹ്റൈന് സന്ദര്ശിച്ചിരുന്നു. ഖത്തറിൽ രണ്ട് തവണയും അദ്ദേഹം പോയി. ജയശങ്കറിൻ്റെ അടുത്ത യാത്ര ഒമാനിലേക്കാണ് എന്ന് റിപ്പോർട്ടുകളുണ്ട്. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ആലു സൗദ് രാജകുമാരനും അടുത്തിടെ ഡൽഹിയിലെത്തി ചർച്ച നടത്തി. സമീപ കാലങ്ങളിലാണ് ഇത്രയും സന്ദർശനങ്ങൾ ജിസിസി ഇന്ത്യയുമായി തുടരുന്ന ബന്ധത്തിൻ്റെ ആഴം കൂടിയാണിത് സൂചിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.