ഡൽഹി: പുതുവത്സരം ആഘോഷിക്കാനായി ബദർവാഹിൽ എത്തിയ മൂന്ന് യുവാക്കൾ മരിച്ച നിലയിൽ.
ജമ്മു ഗസ്റ്റ് ബദേർവാഹ് ഗസ്റ്റ് ഹൗസിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. ജമ്മു സ്വദേശികളായ മുകേഷ് സിങ് (39), അശുതോഷ് സിങ്, സണ്ണി ചൗധരി മരിച്ചത്. വീട്ടുകാർ നിരന്തരം വിളിച്ചിട്ടും യുവാക്കളുടെ ഫോൺ എടുത്തിരുന്നില്ല. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് ഫോൺ നമ്പർ ട്രാക്ക് ചെയ്തതാണ് ഇവർ ഗസ്റ്റ് ഹൗസിൽ ഉണ്ടെന്ന് കണ്ടെത്തിയത്.
ഗസ്റ്റ് ഹൗസിൻ്റെ മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറന്ന് പൊലീസ് അകത്തെത്തിയപ്പോൾ മൂന്നുപേരും അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായി ദോഡ പൊലീസ് സൂപ്രണ്ട് സന്ദീപ് മേത്ത അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.