കോട്ടയം;നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി.
കടുത്തുരുത്തി മാഞ്ഞൂർ ഭാഗത്ത് മേലുകുന്നേൽ വീട്ടിൽ കേളു എന്ന് വിളിക്കുന്ന അഭിജിത്ത് (22), കോട്ടയം മുട്ടമ്പലം കൈതത്തറ വീട്ടിൽ ( ഇറഞ്ഞാൽ ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം) അനൂപ് (21) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്.ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും ആറുമാസത്തേക്കാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്.അഭിജിത്തിന് കടുത്തുരുത്തി, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ക്രിമിനൽ കേസുകളും, അനൂപിന് കോട്ടയം ഈസ്റ്റ്, പാമ്പാടി എന്നീ സ്റ്റേഷനുകളിൽ ഭവനഭേദനം, മോഷണം, കവർച്ച തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്ന് രണ്ടുപേരെ നാടുകടത്തി.
0
ബുധനാഴ്ച, ജനുവരി 29, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.