ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സിപിഐഎമ്മിനുള്ളിൽ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. വിഭാഗീയത നടത്തുന്നവർക്ക് ഏതെങ്കിലും നേതാവിൻ്റെ പിന്തുണ ലഭിക്കുമെന്ന് വിചാരിക്കരുതെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.
പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കിന് കാരണം നേതാക്കന്മാർ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ്. മുകളിൽ നിന്ന് ആരും സംരക്ഷിക്കാൻഇല്ലാഞ്ഞിട്ടും വിഭാഗീയ പ്രവർത്തനം തുടരുന്നത് തുടരാനാകില്ല. കുട്ടനാട്, കായംകുളം, അമ്പലപ്പുഴ തുടങ്ങിയ ഏരിയകളിലെ വിഭാഗീയത എടുത്തു പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പരാജയം വിലയിരുത്താനോ പരിഹാരം കാണാനോ ഒരു ഘടകവും ശ്രമിച്ചിട്ടില്ലെന്നും പിണറായി വിജയൻ ആരോപിച്ചു. പാർട്ടി സംഘടന റിപ്പോർട്ട് അവതരിപ്പിക്കുന്നതിന് മുന്നിൽ വിമർശനം.
അതേസമയം പ്രതിനിധി സമ്മേളനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുതിർന്ന നേതാവായ ജി സുധാകരൻ വിട്ടുനിന്നു. 1975 ന് ശേഷം സുധാകരൻ പങ്കെടുക്കാത്ത ആദ്യ സമ്മേളനമാണ് ഇത്തവണത്തേത്. ജില്ലാ നേതൃത്വത്തോടുള്ള കടുത്ത അമർഷമാണ് മുഖ്യമന്ത്രിയും പാർട്ടിസെക്രട്ടറിയും പങ്കെടുത്ത സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.