തിരുവനന്തപുരം: വേറിട്ടൊരു പാര്‍ട്ടിയെന്നാണ് സിപിഐ പൊതുവേ അറിയപ്പെടുന്നതെങ്കിലും മാറുന്ന കാലത്തിനനുസരിച്ചുള്ള ശീലങ്ങളെ പാര്‍ട്ടിയും തിരിച്ചറിയുകയാണ്. 'വൈകിട്ടെന്താ പരിപാടി'യെന്നു ചോദിക്കാത്തവര്‍ കുറവായ ഇക്കാലത്ത് പാര്‍ട്ടി സഖാക്കളെയും ഈ സ്വാധീനം ബാധിച്ചിട്ടുണ്ടാകാമെന്ന തിരിച്ചറിവ് പാര്‍ട്ടിക്കുണ്ട്.
പാര്‍ട്ടി നേതാക്കളുടെ പെരുമാറ്റം സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന ഘടകം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മാര്‍ഗ രേഖയില്‍ മദ്യപാനത്തെ മാന്യമായി അംഗീകരിക്കുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്.പാര്‍ട്ടി അംഗങ്ങളുടെ പലതരം പെരുമാറ്റങ്ങളെ കുറിച്ച് വ്യക്തമായി സൂചിപ്പിക്കുന്നതിനൊപ്പമാണ് മദ്യപാനത്തെയും പരാമര്‍ശിക്കുന്നത്. പാര്‍ട്ടി നേതാക്കള്‍ പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച് ലക്കുകെട്ട് നാല് കാലില്‍ വരരുത് എന്നാണ് മാര്‍ഗ രേഖ വ്യക്തമാക്കുന്നത്.എന്നാല്‍ മദ്യപാനം ശീലമായ നേതാക്കള്‍ക്ക് അത് വീട്ടില്‍ വച്ചാകാമെന്നും പാര്‍ട്ടി പറയുന്നു.
ഇക്കാര്യം പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി മാധ്യമങ്ങളോട് വ്യക്തമാക്കി. കുടിക്കുന്നത് ശീലമായവര്‍ക്ക് വീട്ടിലിരുന്നാകാം.പൊതുസ്ഥലത്ത് നാലു കാലില്‍ വരരുത്. മറ്റ് മാര്‍ഗ രേഖാ നിര്‍ദേശങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് ബിനോയ് ഇക്കാര്യം വ്യക്തമാക്കിയത്.
പാര്‍ട്ടി നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കുമായി പുറപ്പെടുവിച്ച മാര്‍ഗ രേഖയിലെ മറ്റു പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ:
1, സമുദായ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പാര്‍ട്ടി നേതാക്കള്‍ വിട്ടുനില്‍ക്കണം. നേതാക്കള്‍ സാമുദായിക സംഘടനാ നേതാക്കളായാല്‍ പ്രാമുഖ്യം പാര്‍ട്ടിയെക്കാള്‍ സാമുദായി സംഘടനകള്‍ക്കാകും.
2, സ്ത്രീധനം വാങ്ങുകയോ നല്‍കുകുയോ ചെയ്യരുത്. വിവാഹം ലളിതമായിരിക്കണം.
3, നേതാക്കള്‍ക്ക് ലഭിക്കുന്ന ഉപഹാരങ്ങള്‍ വീട്ടില്‍ കൊണ്ടു പോകരുത്. ഇത് പാര്‍ട്ടി ഘടകത്തിനോ പോഷക സംഘടനകള്‍ക്കോ കൈമാറണം.
4, ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും വേണ്ടി പദവികള്‍ നല്കാന് എംഎല്‍എ സ്ഥാനം വിനിയോഗിക്കരുത്.
5, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കായി എംഎല്‍എമാര്‍ ശുപാര്‍ശ നടത്തരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.