കൊച്ചി: ആരാധകർ ഏറെയുള്ള താരമാണ് നടി സ്വാസിക.
സ്വാസികയുടെ സോഷ്യൽമീഡിയയിൽ വരുന്ന ഫോട്ടോസിനും വീഡിയോയ്ക്കും ഏറെ ആരാധകർ ഉണ്ട്. ഒരു വർഷം മുൻപായിരുന്നു താരത്തിൻ്റെ വിവാഹം. നടൻ പ്രേം ജേക്കബിനെയാണ് താരം വിവാഹം കഴിച്ചത്. ഇപ്പോഴിതാ ഒന്നാം വിവാഹ വാർഷികത്തിൽ സ്വാസിക പങ്കുവെച്ച ഫോട്ടോയാണ് വീണ്ടും വൈറലാകുന്നത്.
തമിഴ് ആചാരപ്രകാരമുള്ള ചടങ്ങുകൾ ഉൾകൊള്ളിച്ചുള്ള ചിത്രങ്ങളാണ് സ്വാസികയും പ്രേമും സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. തമിഴ് ആചാരപ്രകാരമുള്ള ഫോട്ടോഷൂട്ടിൻ്റെ വീഡിയോയാണ് ഇരുവരും തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചത്.
"ഒരു വർഷം വളരെ പെട്ടെന്ന് കടന്നുപോയി. തമിഴ് ആചാരത്തിൽ വീണ്ടും വിവാഹിതരാകാൻ ഞങ്ങൾ തീരുമാനിച്ചു. ഇത് മനോഹരമാക്കിത്തീർത്ത എല്ലാവർക്കും നന്ദി. ഷൂട്ട് ആണെങ്കിലും ഞങ്ങൾ രണ്ടുപേർക്കും ഇത് ശരിക്കുമൊരു കല്യാണമായി തോന്നി. എല്ലാവരോടും സ്നേഹം.”എന്നാണ് പ്രേം ജേക്കബ് വിഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചത്
നിരവധി പേർ ഇരുവർക്കും വിവാഹ വാർഷികാശംസകൾ നേരുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ വർഷമാണ് പ്രേമും സ്വാസികയും വിവാഹിതരായത്. 'മനംപോലെ മംഗല്യം' എന്ന സീരിയലിൽ അഭിനയിക്കവേയാണ് ഇരുവരും തമ്മിൽ സൗഹൃദത്തിലാകുന്നത്.
അതേസമയം തമിഴിൽ സ്വാസികയുടേതായി പുറത്തിറങ്ങിയ ലബ്ബർ പന്ത് എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ സ്വാസികയെ തേടി നിരവധി പ്രശംസയുമെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.