കോഴിക്കോട്: ചരിത്ര പ്രസിദ്ധമായ കോഴിക്കോട് കല്ലിങ്കൽ ദേവീക്ഷേത്രത്തിൽ ഭക്തജന സമ്മേളനം നടന്നു. കോഴിക്കോട് ശ്രീകണ്ഡേശ്വര ക്ഷേത്ര പ്രതിഷ്ഠ നിർമ്മിച്ചത് ശ്രീനാരായണഗുരുവിന്റെ പാദ സ്പർശത്താൽ പുണ്യമാർന്ന ഈ ക്ഷേത്ര സാങ്കേതത്തിൽ വെച്ചാണ്.
ശ്രീനാരായണ ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യനും കോഴിക്കോട്ടെ പൗരപ്രമുഖനും പുരോഗമന വാദിയും മലബാറിൽ ഗുരുദേവനാൽ പ്രതിഷ്ഠ ചെയ്യപ്പെട്ട ക്ഷേത്രങ്ങളുടെ മുഖ്യ സംഘാടകനുമായിരുന്ന കല്ലിങ്കൽ മഠത്തിൽ രാരിച്ചൻ മൂപ്പന്റെ തറവാട് ക്ഷേത്രമായിരുന്ന ഈ കാളീക്ഷേത്രം പൂർവ്വ പ്രതാപത്തിലേക്കു തിരിച്ചു വരുന്നു.
കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം പ്രസിഡൻ്റും മാതൃഭൂമി മാനേജിങ്ങ് എഡിറ്ററുമായ ശ്രീ പി വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ പ്രബോധ തീർത്ഥ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.
കേന്ദ്ര സർക്കാറിൻ്റെ സ്റ്റാൻഡിങ്ങ് കൗൺസിലും രാരിച്ചൻ മൂപ്പൻ സാംസ്ക്കാരിക സമിതി അധ്യക്ഷനുമായ ശ്യാം അശോക് രാരിച്ചൻ മൂപ്പൻ അനുസ്മരണ പ്രഭാഷണം നടത്തി. കല്ലിങ്കൽ മഠം സെക്രട്ടറി ശ്രീ മോഹനൻ സ്വാഗതം ആശംസിച്ചു. ശ്രീ സുബ്രഹ്മണ്യൻ നന്ദി പ്രകാശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.