ആലപ്പുഴ: ഷെയർ ട്രേഡിംഗ് നടത്തി ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്.
പുതുക്കുണ്ടം സ്വദേശി അലക്‌സാണ്ടർ തോമസാണ് തട്ടിപ്പിനിരയായത്. ഇയാളുടെ കൈയിൽ നിന്ന് ആറ് ലക്ഷം രൂപ തട്ടിപ്പുകാർ കവർന്നത്. 2024 നവംബർ 24 ലെ അലക്‌സാണ്ടർ ഇൻസ്റ്റാഗ്രാമിൽ ട്രേഡിംഗിൻ്റെ പരസ്യം കാണുന്നത്. ലിങ്ക് വഴി ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുകയായിരുന്നു. തുടർന്ന് ട്രേഡിംഗ് വഴിപണം ലഭിക്കുകയും ചെയ്തു.
കൂടുതൽ പണം നൽകിയാൽ 300 ശതമാനം വരെ ലാഭം നൽകാമെന്നാണ് തട്ടിപ്പുകാർ അലക്സാണ്ടറിന് വാഗ്ദാനം നൽകിയത്. സംഘം വഴി ട്രേഡ് ചെയ്യാമെന്നും തട്ടിപ്പ് സംഘം അറിയിച്ചു. ഇതേ തുടർന്ന് 17000 രൂപ അലക്‌സാണ്ടർ നൽകുകയായിരുന്നു. ഡിസംബർ 23നാണ് ഈ തുക നിക്ഷേപിക്കുന്നത്. പിന്നീട് ഇവരുടെ പലരിൽ 6,19,803 രൂപയോളം ഇയാൾ നിക്ഷേപിച്ചു.
ഇൻകം ടാക്സ് അടയ്ക്കാനായി മെസേജ് വരിക. ഇത് തട്ടിപ്പ് ആണെന്ന് സംശയം തോന്നിയ അലക്സാണ്ടർ സെബിയുടെ ഹെൽപ്പ് ലൈനിൽ വിളിച്ച് അന്വേഷിച്ചു. അവിടെ നിന്ന് വിവരം തെറ്റാണെന്ന് മനസിലായതും ഹരിപ്പാട് പോലീസിൽ പരാതി നൽകുകയായിരുന്നു. നമ്പർ നമ്പറുകൾ മാത്രമാണ് അലക്സാണ്ടറിൻ്റെ കൈവശമുളളത്. കമ്പനിയെ പറ്റിയോ പണമിടപാട് നടത്തിയ മറ്റ് വ്യക്തികളെയോ അറിയില്ലെന്ന് അലക്സാണ്ടർ പൊലീസിനോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.