മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ജൽഗാവിലുണ്ടായ അതിദാരുണ സംഭവത്തിൽ മരണം 11 ആയി.
5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ നിരവധി യാത്രക്കാർ മരിച്ച വാർത്ത അങ്ങേയറ്റം അപകടകരമാണ്. മരിച്ചവരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ പറയുന്നു.
ജൽഗാവിൽ ഇന്ന് നാല് മണിക്കാണ് അസാധാരണ ദുരന്തം. ലഖ്‌നൗവിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന പുഷ്പക് എക്സ്പ്രസിൻ്റെ വീലുകളിൽ നിന്ന് പുക കണ്ടെന്നാണ് യാത്രക്കാർ പറയുന്നത്. പിന്നാലെ ചങ്ങല വലിച്ചു. B4 കോച്ചിലെ യാത്രക്കാരാണ് പുറത്തേക്ക് എടുത്ത് ചാടിയത്. എതിർ ദിശയിൽ വരികയായിരുന്ന കർണാടക എക്സ്പ്രസ് ഇവരുടെ ശ്രദ്ധയിൽ പെട്ടില്ല.
നിമിഷ നേരം കൊണ്ട് റെയിൽ ട്രാക്ക് ചോരക്കളമായി. പരിക്കേറ്റ ട്രാക്കിന് സമീപം ആളുകൾ കിടക്കുന്ന ദൃശ്യങ്ങൾ ദുരന്തത്തിൻ്റെ ആഴം വ്യക്തമാക്കും. പിന്നാലെ രക്ഷാപ്രവർത്തനം തുടങ്ങി. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം പറയുന്നു. ദുരന്തത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മാധ്യമം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.