മദ്യപിച്ചെത്തി നിരന്തരം മർദ്ദനം; മൂക്കിന്റെ പാലത്തിന് പൊട്ടൽ ഏറ്റു യുവതി ചികിത്സയിൽ, ഭർത്താവ് അറസ്റ്റിൽ

മാന്നാർ: മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.

മാന്നാർ കുരട്ടിക്കാട് പല്ലവനതറയിൽ ശ്യാം മോഹൻ (31) ആണ്. ഇയാൾ നിരന്തരം മദ്യപിച്ച് വീട്ടിൽ എത്തി ഭാര്യയെ സ്ഥിരമായി മർദിക്കുന്നുണ്ട് എന്നാണ് കേസ്. കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ പ്രതിയുടെ ക്രൂരമായി മർദനത്തിൽ യുവതിയുടെ മൂക്കിൻ്റെ പാലത്തിൽ പൊട്ടൽ സംഭവിക്കുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതേ തുടർന്ന് യുവതി മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

തുടർന്ന് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് മാന്നാർ പോലീസിൽ പരാതി നൽകിയത്. മാന്നാർ പൊലീസ് ഇൻസ്പെക്ടർ എനീഷ് അനീഷ്. എസ് ഐ അഭിരാം എസ്ഐ, സിവിൽ പൊലീസ് ഓഫീസർമാരായ സാജിദ്, സുരേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !