തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ച പണിമുടക്ക് ഐക്യപ്പെടുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്വീകരിക്കുന്ന തെറ്റായ നിലപാടുകളെയാണ് ജീവനക്കാർ ചോദ്യം ചെയ്യുന്നത്. പെൻഷൻ, ക്ഷാമബത്ത, ആരോഗ്യപരിരക്ഷ, നിയമനാംഗീകാരം തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നത്. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പല ഘട്ടങ്ങളിലായി നൽകിയ ഉറപ്പുകൾ പാലിക്കപ്പെടാത്ത സന്ദർഭത്തിലാണ് സമരം പ്രഖ്യാപിച്ചത്.
ഈ കാര്യങ്ങളിൽ ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തി സമര ആവശ്യങ്ങളിൽ അനുഭാവപൂർണ്ണമായ സമീപനം സ്വീകരിക്കുന്നതിന് പകരം സമരം ചെയ്യുന്ന ജീവനക്കാർക്ക് നേരെ പ്രതികാര നടപടികൾ പ്രഖ്യാപിക്കുകയാണ് ഇടതു സർക്കാർ ചെയ്യുന്നത്. സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും പാരമ്പര്യം അവകാശപ്പെടുന്ന പിണറായി സർക്കാർ സമരം ചെയ്യുന്ന ജീവനക്കാർക്ക് നേരെ പ്രഖ്യാപിച്ചിട്ടുള്ള ശത്രുതാ നിലപാടുകൾ പ്രതിഷേധാർഹമാണ്.
ഏതു മേഖലയിലും അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ നീതിപൂർവമായ സമീപനം സ്വീകരിക്കുകയാണ് ജനാധിപത്യ സർക്കാർ ചെയ്യേണ്ടത് , എന്നാൽ ഈ വിരുദ്ധ ദിശയിലാണ് ഇപ്പോൾ കേരളത്തിലെ ഇടതു സർക്കാർ സഞ്ചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.