ന്യൂഡൽഹി: ഷാരോൺ കേസിലെയും ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബാലത്സംഗക്കൊലക്കേസിലെയും ശിക്ഷാ വിധിയിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.
കേരളത്തിൽ വനിതക്ക് വധശിക്ഷ നൽകിയപ്പോൾ ബംഗാളിൽ ബലാത്സംഗക്കൊല നടത്തിയ പ്രതിക്ക് ജീവപര്യന്തമാണ് ലഭിച്ചതെന്ന് ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി. ആര് ജി കര് കേസിലെ വിധി നിരാശജനകമാണ്. അപൂർവത്തിൽ അപൂർവമെന്നതിൻ്റെ മാനദണ്ഡം എന്തെന്ന് വ്യക്തമാകുന്നില്ല. സിബിഐയുടെ അന്വേഷണം ശരിയായ ദിശയിൽ ഇല്ലായിരുന്നുവെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.
യുവ ഡോക്ടറെ ബലത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് കൊലക്കത്ത സീൽഡ അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. സർക്കാരിനെ വിമർശിച്ച് കൊണ്ടുള്ള പരാമർശവും കോടതി വിധിയിലുണ്ട്. പെൺകുട്ടികളെ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിൻ്റെ ഉത്തരവാദിത്വമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു. സ്ത്രീ സുരക്ഷയിൽ സർക്കാർ പരാജയമാണെന്നും കോടതി പറഞ്ഞിരുന്നു.
അതേസമയം, ഷാരോൺ വധക്കേസിൽ പ്രതിയായ ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അതിവിദഗ്ധമായ കൊലയാണ് ഗ്രീഷ്മ നടത്തിയതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രായത്തിൻ്റെ ഇളവ് ഗ്രീഷ്മയ്ക്ക് നൽകാനാവില്ല. മരണക്കിടക്കയിൽ പോലും ഷാരോൺ ഗ്രീഷ്മയെ സംശയിച്ചില്ല. പ്രണയത്തിൻ്റെ ആഴമാണ് വ്യക്തമാക്കുന്നത്. ഗ്രീഷ്മയുടെ സംശയത്തിൽ നിർത്താൻ ഷാരോൺ തയ്യാറായില്ലെന്ന് കോടതി പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.