ഇടുക്കി: ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ നാഗർകോവിലിൽ പോയി മടങ്ങും വഴി വാഹനാപകടത്തിൽ യുവാവ് മരിച്ചു.
ആനക്കുഴി മൂങ്കലാർ എസ്റ്റേറ്റിൽ ജെയിംസ് - ലിസി ദമ്പതികളുടെ മകൻ അഖിൽ (24) ആണ് മരിച്ചത്. അമ്മയും മറ്റ് കുടുംബാംഗങ്ങളും ഉൾപ്പെട്ട ആറ് പേര് വാഹനത്തിൽ എത്തി. അവരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ നാഗർകോവിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
രാവിലെ 11 ഓടെയായിരുന്നു അപകടം. ചെന്നെയിൽ ജോലി ചെയ്യുകയായിരുന്നു അഖിൽ, അച്ഛൻ്റെ സഹോദരൻ നല്ലയ്യയുടെ മരണാന്തര ചടങ്ങിൽ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്.
അമ്മ ലിസിയുടെ കുടുംബ വീടായ പാമ്പനാട്ടിൽ നിന്നും ഇന്നലെ നാഗർകോവിലെ മറ്റൊരു മരണാനന്തര ചടങ്ങിൽ നിന്നും ചെന്നൈയിലേക്ക് മടങ്ങുന്നതിനിടയിൽ ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ തമിഴ്നാട് സർക്കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകട സ്ഥലത്ത് തന്നെ അഖിൽ മരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.