ഡൽഹി: 97-ാമത് ഓസ്കർ നാമനിർദ്ദേശ പട്ടികയിൽ നിന്നും പുറത്തായി പൃഥ്വിരാജ് - ബ്ലെസി ചിത്രം ആടുജീവിതം.
ഓസ്കറിൻ്റെ പ്രഥമപട്ടികയിൽ ഇടം നേടിയിരുന്ന ഇന്ത്യൻ ചിത്രമായ കങ്കുവ, ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്നീ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗുണീത് മോങ്കയും പ്രിയങ്ക ചോപ്രയും നിർമ്മിച്ച് ആദം ജെ ഗ്രേവ്‌സ് സംവിധാനം ചെയ്ത നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെൻ്ററി 'അനൂജ' മാത്രമാണ് ഇന്ത്യയിൽ നിന്നും അവസാന പട്ടികയിൽ ഇടംപിടിച്ച ഏക കലാസൃഷ്ടി.
ലൈവ് ആക്ഷൻ ഹ്രസ്വചിത്ര വിഭാഗത്തിലാണ് അനുജ ഇടം നേടിയിരിക്കുന്നത്. വസ്ത്രവ്യാപാരമാക്കിയ ബാലവേലയെപറ്റിയും കുട്ടികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും പറയുന്ന അനൂജ ഇതിനോടകം നിരവധി പുരസ്‌കാരങ്ങൾ" താക്കിയ ബാലവേലയെപറ്റി എന്നിവരും കുട്ടികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും പറയുന്നു. ആദം ജെ ഗ്രേവാസ്, സുചിത്ര മത്തായി എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അതേസമയം, ലോസ് ആഞ്ജലീസിനെ പിടിച്ച് കുലുക്കിയ കാട്ടുതീയെ തുടർച്ചയായി നിരവധി തവണ മാറ്റിവെച്ച ഓസ്‌കാർ നോമിനേഷൻ പ്രഖ്യാപനമാണ് ഇന്ന് പൂർത്തിയായിരിക്കുന്നത്. 24 വിഭാഗങ്ങളിലെ നോമിനേഷൻ ലോസ് അഞ്ജലീസിലെ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസിൽ അധികൃതർ അറിയിച്ചു. കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവരെ സ്മരിച്ചുകൊണ്ടാണ് നോമിനേഷൻ ചടങ്ങുകൾ ആരംഭിച്ചത്.
13 നോമിനേഷനുകൾ നേടി ഫ്രഞ്ച് ചിത്രമായ എമിലിയ പെരേസ് ശ്രദ്ധേയമായി. മികച്ച സിനിമയും സംവിധാനവുമുള്ളത് ഉൾപ്പെടെയുള്ള നോമിനേഷനാണ് എമിലിയ പെരേസ് സ്വന്തമാക്കിയിരിക്കുന്നത്. ഹോളിവുഡ് ഫാൻ്റസി ചിത്രം വിക്ഡ് മികച്ച സിനിമ, നടി എന്നിവയടക്കം പത്ത് നോമിനേഷനുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. മികച്ച നടിക്കുള്ള പുരസ്കാരത്തിന് വേണ്ടി മത്സരിക്കുന്ന കാർല സോഫിയ ഗാസ്കോൺ (ചിത്രം- എമിലിയ പെരേസ്) ഓസ്കൻ നോമിനേഷൻ നേടിയ ആദ്യ ട്രാൻസ് അഭിനേതാവാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.