എടവണ്ണ: നിലമ്പൂരിൽ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട് ചെയ്ത കേസിൽ പി വി അൻവർ അറസ്റ്റിൽ.
ഡിവൈഎസ്പിയുടെ സംഘമാണ് അൻവരിനെ എടവണ്ണ ഒതായിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് നീക്കം ഭരണകൂട ഭീകരതയാണെന്ന് പി വി അൻവർ പ്രതികരിച്ചു. മോദിയേക്കാൾ വലിയ ഭീകരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും യഥാർത്ഥ വിഷയത്തിൽ അടിയന്തര നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റിന് മുന്നോടിയായി വന് പോലീസ് സന്നാഹം അൻവറിന്റെ വീട്ടില് എത്തിയിരുന്നു. പോലീസ് എത്തിയ വിവരം അറിഞ്ഞ് ഡിഎംകെ പ്രവർത്തകർ വീടിന് മുന്നിൽ തടിച്ചുകൂടി. നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. ഇതുമായി ബന്ധപ്പെട്ട പി വി അൻവറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഭാരതീയ ന്യായ സംഹിതയിലെ 121 (ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപിക്കുക-ജാമ്യമില്ലാക്കൂട്ടം), 132 (ഉദ്യോഗസ്ഥരുടെ ചേരൽ കൃത്യനിർവഹണം തടസ്സപ്പെടുത്തുക- ജാമ്യമില്ലാക്കുറ്റം), 189 (2) (അതായത് സംഘം ചേരൽ-ജാമ്യം ലഭിക്കാവുന്നത്), 190 (പൊതു സംഘം 190) (പൊതു സംഘം 190) -ജാമ്യം ലഭിക്കാവുന്ന കുറ്റം), 329(3) (അതിക്രമിച്ച് കടക്കുക- ജാമ്യം ലഭിക്കാവുന്ന കുറ്റം), 332 (സി) (കുറ്റകൃത്യത്തിനായി അതിക്രമിച്ച് കടക്കുക-ജാമ്യം ലഭിക്കാവുന്ന കുറ്റം) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊതുമുതല് നശിപ്പിച്ചതിന് പിഡിപിപി നിയമത്തിൻ്റെ 3 (1) വകുപ്പ് അനുസരിച്ച് ജാമ്യമില്ലാക്കുറ്റവും അന്വറിനെതിരെ ചുമത്തിയിട്ടുണ്ട്. അന്വറിന് പുറമേ പത്ത് പ്രവർത്തകർക്കെതിരെയും കേസെടുത്തു.
ഇന്നലെയാണ് നിലമ്പൂർ കരുളായി വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി മരിച്ചത്. 35 വയസായിരുന്നു. കാട്ടാന ആക്രമിക്കുമ്പോൾ അഞ്ചുവയസുകാരനായ മകൻ മനുകൃഷ്ണ മണിയുടെ കയ്യിൽ ഉണ്ടായിരുന്നു. കുട്ടി അത്ഭുതകരമായിരുന്നു കാട്ടാന ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. മണിയുടെ മരണത്തിന് പിന്നാലെ പ്രതികരിച്ച് അൻവർ. യുവാവിൻ്റെ മരണം വനംവകുപ്പ് നടത്തിയ കൊലപാതകമെന്നായിരുന്നു പി വി അൻവറിൻ്റെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.