ബെറ്റി റോയി മണിയങ്ങാട്ട് (കേരള കോൺ.(എം) പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

പള്ളിക്കത്തോട്:  പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി കേരള (എം)-ലെ ബെറ്റി റോയി മണിയങ്ങാട്ട് തെരഞ്ഞെടുക്കപ്പെട്ടു.

എൽ.ഡി.എഫ് ധാരണപ്രകാരമാണ് കേരള കോൺ (എം) പ്രതിനിധിയായ ബെറ്റിക്ക് അധ്യക്ഷ പദവി ലഭിച്ചത്. എൽ.ഡി.എഫിന് പത്തും യു.ഡി.എഫിന് നാലും പേരുണ്ട്. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ആദ്യമായാണ് കേരള (എം) അധ്യക്ഷ പദവി ലഭിക്കുന്നത്.

നിലവിൽ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി പ്രവർത്തിച്ചു വരികയായിരുന്നു.ഇത് മൂന്നാം തവണയാണ് ബെറ്റി ബ്ലോക്ക് പഞ്ചായത്ത് അംഗമാകുന്നത്. പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും ക്ഷേമകാര്യ സ്ഥിരം ബ്ലോക്ക് സമിതി അധ്യക്ഷയും പ്രവർത്തിച്ചു.

മുൻ ജില്ലാ പഞ്ചായത്ത് അംഗവും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയും ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗവും കാഞ്ഞിരമറ്റം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവും കേരള വനിതാ  കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായിരുന്നു.

എൽ.ഡി.എഫ് ജില്ലാ വീനർ പ്രൊഫ. ലോപ്പസ് മാത്യു, പാലാ നഗരസഭാ പ്രസിഡൻ്റ് ഷാജു തുരുത്തൻ / വനിതാ സംസ്ഥാന പ്രസിഡൻ്റ് പെണ്ണമ്മ ജോസഫ്, അകല കുന്നം പഞ്ചായത്ത് പ്രസിഡൻ്റ് സിന്ദു അനിൽ കുമാർ, ളാലം ബ്ലോക്ക് പ്രസിഡൻ്റ് ജസ്സി ജോർജ്, ബിനോയി നരിതൂക്കിൽ, ജയ്‌മോൻ പുത്തൻപുരയ്ക്കൽ, സാജൻ തൊടുക, ജയ്‌മോൻ പുത്തൻപുരയ്ക്കൽ, ജോസ്. യോഗത്തിൽ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !