ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ യുവാവ് വാഹനാപകടത്തിൽ മരിച്ചു

ഇടുക്കി: ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ നാഗർകോവിലിൽ പോയി മടങ്ങും വഴി വാഹനാപകടത്തിൽ യുവാവ് മരിച്ചു.

ആനക്കുഴി മൂങ്കലാർ എസ്റ്റേറ്റിൽ ജെയിംസ് - ലിസി ദമ്പതികളുടെ മകൻ അഖിൽ (24) ആണ് മരിച്ചത്. അമ്മയും മറ്റ് കുടുംബാംഗങ്ങളും ഉൾപ്പെട്ട ആറ് പേര് വാഹനത്തിൽ എത്തി. അവരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ നാഗർകോവിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

രാവിലെ 11 ഓടെയായിരുന്നു അപകടം. ചെന്നെയിൽ ജോലി ചെയ്യുകയായിരുന്നു അഖിൽ, അച്ഛൻ്റെ സഹോദരൻ നല്ലയ്യയുടെ മരണാന്തര ചടങ്ങിൽ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്.

അമ്മ ലിസിയുടെ കുടുംബ വീടായ പാമ്പനാട്ടിൽ നിന്നും ഇന്നലെ നാഗർകോവിലെ മറ്റൊരു മരണാനന്തര ചടങ്ങിൽ നിന്നും ചെന്നൈയിലേക്ക് മടങ്ങുന്നതിനിടയിൽ ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ തമിഴ്നാട് സർക്കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകട സ്ഥലത്ത് തന്നെ അഖിൽ മരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !