കഞ്ചാവ് കേസിൽ മകൻ കുറ്റക്കാരനല്ലെന്ന് ആവർത്തിച്ച് യു.പ്രതിഭ

ആലപ്പുഴ: കഞ്ചാവ് കേസിൽ മകൻ കുറ്റക്കാരനല്ലെന്ന് ആവർത്തിച്ച് യു.പ്രതിഭ.എം.എൽ.എ. ശരിയായി അന്വേഷിച്ചല്ല കേസെടുത്തതെന്ന് അവർ സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനവേദിയിൽ പറഞ്ഞു. മകനെ കഞ്ചാവുകേസിൽ പ്രതിയാക്കിയത് പോലീസ് ഉദ്യോ​ഗസ്ഥർ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തുവെന്നും അവർ ആരോപിച്ചു.

ഒരു കിലോമീറ്ററോളം നടന്നാണ് എക്സൈസ് ഉദ്യോ​ഗസ്ഥർ മകനെ കസ്റ്റഡിയിലെടുത്തതെന്നും അവർ പറഞ്ഞു.സമ്മേളനത്തിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് അവർ ഉന്നയിച്ചത്. തനിക്കെതിരെയുണ്ടായത് മാധ്യമ ​ഗൂഡാലോചനയാണെന്ന് എം.എൽ.എ ആരോപിച്ചു. വലതുപക്ഷ കോർപ്പറേറ്റ് മാധ്യമങ്ങൾ തന്നെ ഇരയാക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.

സി.പിഐയേയും പ്രതിഭ വിമർശിച്ചു. എൻ.സി.പി മാത്രമല്ല. സി.പി.ഐയും ആളില്ലാ പാർട്ടിയാണ്. സി.പി.ഐ നിലനിൽക്കുന്നതുതന്നെ സി.പി.എമ്മിന്റെ തണലിലാണ്. കുട്ടനാട്ടിൽ അഭിപ്രായ ഭിന്നതയുള്ളവരെ സി.പി.ഐ അടർത്തിയെടുക്കുകയാണെന്നും അവർ ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !