തിരുവനന്തപുരം: പ്രമുഖ ഓഹരി വ്യാപാര സ്ഥാപനങ്ങളുടെ പേരിൽ പോലീസിൻ്റെ മുന്നറിയിപ്പ്.
കൂടുതൽ ലാഭം വാഗ്ദാനം ചെയ്തതിൻറെ വ്യാജ പരസ്യങ്ങൾ ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങളിൽ ഈ മേഖലയിലെ പ്രമുഖരുടെ വ്യാജ വീഡിയോ എ.ഐ സഹായത്തോടെ നിർമ്മിച്ച് പ്രചരിപ്പിച്ചാണ് ഇവർ വിശ്വാസം നേടിയെടുക്കുന്നത്.
ഇത്തരം പരസ്യങ്ങളിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നവരെ ട്രേഡിംഗ് പഠിപ്പിക്കാൻ എന്ന വ്യാജേന വാട്സ്ആപ്പ്, ടെലഗ്രാം ഗൂപ്പുകളിൽ അംഗങ്ങൾ ആക്കുകയും ചെയ്യുന്നു. ഇൻസ്റ്റിറ്റ്യൂഷൻ ട്രെയ്ഡിംഗ് /ഐഒ ഇൻവെസ്റ്റ്മെൻറ് എന്നീ വ്യാജേന തട്ടിപ്പുകാര് കൃത്രിമമായി നിര്മ്മിച്ച വ്യാജ വെബ്സൈറ്റുകളില് അക്കൗണ്ട് തുടങ്ങാന് നിര്ബന്ധിക്കുകയും നിക്ഷേപകരെ കൊണ്ട് നിക്ഷേപിക്കുകയും ചെയ്യുന്നു.
തുടക്കത്തിൽ നിക്ഷേപിച്ച തുക പിൻവലിക്കാൻ കഴിയുന്നതോടെ സ്ഥാപനത്തിൻ്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു. തുടർന്ന് കൂടുതൽ വിലക്കിഴിവുള്ള സ്റ്റോക്ക് ട്രേഡ് ചെയ്യുന്നതിനും/ ഐപിഒ വാങ്ങുന്നതിനും കൂടുതൽ നിക്ഷേപം നടത്തുന്നു. സ്റ്റോക്ക് വിൽക്കാൻ അനുവദിക്കാതെയും ദീർഘകാലത്തേക്ക് സ്റ്റോക്കുകൾ കൈവശം വയ്ക്കാനും തട്ടിപ്പുകാർ നിക്ഷേപകരെ ബന്ധപ്പെടുത്തുന്നു. നിക്ഷേപം പിൻവലിക്കാൻ കൂടുതൽ തുക ആവശ്യപ്പെടുന്നു. ഒടുവിലാണ് ഇത് ഒരു സാമ്പത്തിക തട്ടിപ്പാണെന്ന് നിക്ഷേപകർ തിരിച്ചറിയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.