തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തിനും നേതൃനിരയിൽ സ്ഥാനമുറപ്പിക്കാനുമുള്ള കിടമത്സരത്തെ വിമർശിച്ച് എകെ ആൻറണി. അനാവശ്യ ചർച്ചകൾ വേണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പല്ല തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനിയുള്ള ലക്ഷ്യമെന്നും കോൺഗ്രസ് നേതാക്കളെ ആൻറണി ഓർമ്മിപ്പിച്ചു.
കിടമത്സരത്തിനെതിരെ പാർട്ടിക്കള്ളിൽ അമർഷം ഉയരുന്നതിനിടെയാണ് മുതിർന്ന നേതാവിൻറെ പരസ്യവിമർശനംമത സാമുദായികനേതാക്കളെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിസ്ഥാനത്തേക്കെത്താൻ പോരിനിറങ്ങിയ നേതാക്കൾക്കാണ് ആൻറണിയുടെ മുന്നറിയിപ്പും ഉപദേശവും. തദ്ദേശതെരഞ്ഞെടുപ്പ് ജയത്തിനായുള്ള മിഷൻ 25 വരെ മാറ്റിവെച്ച് നിയമസഭ തെരഞ്ഞെടുപ്പും മുഖ്യമന്ത്രി സ്ഥാനവും മോഹിച്ചുള്ള പാർട്ടിയിലെ പോര്.
കോൺഗ്രസ്സിൽ തന്നെ ഒരുവലിയ വിഭാഗത്തിനുള്ള എതിർപ്പാണ് ആൻറണി പ്രകടമാക്കിയത്. ഉച്ചക്ക് ശേഷം ചേരുന്ന കെപിസിസി ഭാരവാഹി യോഗത്തിലും സമാന വിമർശനങ്ങൾക്ക് സാധ്യതയേറെ. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഒരു ടേം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലക്കാണ് രമേശ് ചെന്നത്തലയുടെ നീക്കങ്ങൾ. എൻഎസ്എസുമായി സമവായത്തിലെത്തിയത് രണ്ടാം വരവായി കണ്ടാണ് മുന്നോട്ട് പോകൽ.മറുവശത്ത് വിഡി സതീശനും മതസാമുദായിക സംഘടനകളുടെ പരിപാടികളിൽ തുടർച്ചയായി പങ്കെടുക്കുന്നു. രമേശിൻറെ ശ്രമങ്ങളെ സംശയത്തോടെ കാണുന്നു സതീശൻ അനുകൂലികൾ. നേതാക്കൾ ഇരുവരെയും മാറി മാറി പിന്തുണക്കുന്നു നേതൃതലത്തിലെ പോരിൽ ലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കും അസംതൃപ്തിയുണ്ട് ൺഗ്രസ് പുനസംഘടന പാതിവഴിയിലാണ്. ഭരണവിരുദ്ധവികാരം കൊണ്ട് മാത്രം അധികാരത്തിലേക്ക് തിരിച്ചുവരാനാകില്ലെന്ന അഭിപ്രായം പാർട്ടിയിലും മുന്നണിയിലും ഉയരുമ്പോഴാണ് എന്താകണം അടുത്ത പ്രധാന ലക്ഷ്യമെന്നുള്ള ആൻറണിയുടെ ഓർമ്മപ്പെടുത്തൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.