തിരുവനന്തപുരം: കോണ് ഗ്രസിലെ തമ്മിലടി പുതിയ മാനങ്ങളിലേക്ക് കടക്കുന്നു.
സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി വിഡി സതീശൻ. കേരളത്തിലെ നീക്കം നേതൃമാറ്റത്തിന് എഐസിസിയും ആരംഭിച്ചിട്ടുണ്ട്. നേതൃമാറ്റത്തിലും പുനഃസംഘടനയിലും എഐസിസി അഭിപ്രായം തേടി. ഇതുമായി ബന്ധപ്പെട്ട കേരളത്തിൻ്റെ ചുമതലയുള്ള എസിസിഐ ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നേതാക്കളെ വെവ്വേറെ കണ്ടു സംസാരിച്ചു.
രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ, സണ്ണി ജോസഫ് തുടങ്ങിയവർ ദീപാദാസ് മുൻഷിയെ കണ്ടു. വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തും. ഈ അവസരത്തിലാകും സുധാകരനെ മാറ്റണമെന്ന് സതീശൻ ആവശ്യപ്പെടുക.
അതേ സമയം, തമ്മിലടിയിൽ മനം മടുത്ത് കേരളത്തിലെ കോൺഗ്രസിൻ്റെ പ്രകടനത്തെപ്പറ്റി ജനങ്ങളോട് തിരക്കിയിറങ്ങിയ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്ക് ലഭിച്ചത് പാർട്ടിയുടെ കേരളത്തിലെ ദയാനീയാവസ്ഥയെപ്പറ്റിയുള്ള അഭിപ്രായങ്ങൾ. പിണറായി സർക്കാർ മൂന്നാം വട്ടവും അധികാരത്തിൽ എത്തുമെന്നും ദയനീയമാണെന്നും പലരിൽ നിന്നും ദീപയ്ക്ക് മറുപടി ലഭിച്ചു. കച്ചവട സ്ഥാപനങ്ങളിൽ കയറിയിറങ്ങിയതായിരുന്നു ദീപ ജനങ്ങളുടെ അഭിപ്രായം ചോദിച്ചറിഞ്ഞത്.
നേതാക്കൾ തമ്മിലുള്ള ഭിന്നത മൂലം ഐക്യ നീക്കവും പാളിയിരുന്നു. സംയുക്ത വാർത്താസമ്മേളനം മാറ്റിവച്ചതിന് പിന്നിലും അഭിപ്രായ ഭിന്നത തന്നെയായിരുന്നു. രാവിലെ 10:30 നാണ് സതീശൻ സുധാകരൻ സംയുക്ത വാർത്താ സമ്മേളനം നിശ്ചയച്ചിരുന്നത്. സതീശനും സുധാകരനും ദീപ ദാസ് മുൻഷിയും തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും വാർത്താ സമ്മേളനം നടന്നില്ല. ഉച്ചയ്ക്ക് സുധാകരൻ കൊച്ചിയിലേക്ക് മടങ്ങി.
രാഷ്ട്രീയകാര്യ സമിതിയിൽ നേതാക്കൾക്കിടയിൽ ഉണ്ടായ അഭിപ്രായ ഭിന്നതയാണ് സമ്മേളനം മാറ്റിവയ്ക്കാൻ കാരണമായത്. ഇരു നേതാക്കളും ഒരുമിച്ചു വാർത്താ സമ്മേളനം നടത്തണമെന്ന് എഐസിസി നേതൃത്വം നിർദ്ദേശിച്ചിരുന്നു. പക്ഷേ ഒരുമിച്ചിരിക്കാൻ ഇരു നേതാക്കളും തയ്യാറായില്ല. ഇതോടെയാണ് വാർത്താസമ്മേളനം മാറ്റിവച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.