തിരുവനന്തപുരം: ഫോൺ ചോർത്തലിനു വിജിലൻസിനും കൂടെ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത.
അഴിമതിക്കെതിരായ നടപടികൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നീക്കം. നിലവിലുള്ള ഫോൺ ചോർത്തണമെങ്കിൽ ക്രൈംബ്രാഞ്ചിൻ്റെ സഹായം തേടണം. ഈ സമയത്തു വിവരങ്ങൾ ചോർന്നു പോകുവാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണു വിജിലൻസ് നേരിട്ടു ഫോൺ ചോർത്തലിനുള്ള അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുള്ള സൗകര്യങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടാണ് കത്തു നൽകിയതെന്ന് വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത പറഞ്ഞു.
2023ലെ ഇന്ത്യൻ ടെലി കമ്യൂണിക്കേഷൻ നിയമം സെക്ഷൻ 20, 1885ലെ ഇന്ത്യൻ ടെലഗ്രാഫ് നിയമം സെക്ഷൻ 5(2), 2007 ലെ ഇന്ത്യൻ ടെലഗ്രാഫ് റൂൾസ് സെക്‌ഷൻ 419 (എ), 2000ലെ സൗഹൃദവും അല്ലെങ്കിൽ 200 സെക്ഷൻ 69 പൊതു അധികാര മേഖലയും തടയണം. ആവശ്യമാണെന്ന് ബോധ്യപ്പെട്ടാൽ അത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന വ്യക്തികളുടെ ഫോൺ സന്ദേശങ്ങൾ നിരീക്ഷിക്കുമ്പോൾ സർക്കാർ കേന്ദ്ര ഉദ്യോഗസ്ഥർക്ക് അനുമതി നൽകും.
ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളുടെ വിവരങ്ങൾ ശേഖരിച്ച് ഫോൺ ചോർത്താനായി ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ അനുമതി വാങ്ങണം. അനുവാദം നേടിയ ശേഷം നിയമപരമായി അത്തരം വ്യക്തികളുടെ ഫോൺ നിരീക്ഷിക്കാൻ കഴിയും. അടിയന്തര സാഹചര്യങ്ങളിൽ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളുടെ ഫോൺ സംഭാഷണം പോലീസ് ഇൻസ്പെക്ടർ ജനറൽ തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥൻ്റെ അനുമതിയോടെ 7 ദിവസത്തേക്ക് നിരീക്ഷിക്കാം. അടുത്ത ഏഴ് ദിവസത്തിനകം അനുമതി നേടുകയും വേണം. നിയമവിരുദ്ധമായി ഫോൺ ചോർത്തിയാൽ 2023ലെ ടെലികമ്യൂണിക്കേഷൻസ് നിയമപ്രകാരം മൂന്നു വർഷം വരെ തടവോ രണ്ടു കോടി രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.