ശബരിമല: മകരവിളക്കിന് മൂന്നുനാള്‍ മാത്രം ശേഷിക്കെ, ശബരമലയിലെ വലിയ തിരക്ക് നിയന്ത്രിക്കാന്‍ നടപടി തുടങ്ങി. മകരജ്യോതി ദർശനത്തിനായി സന്നിധാനത്തെ എല്ലാ വ്യൂ പോയന്റുകളിലും ദിവസങ്ങൾക്കു മുൻപേ തീർഥാടകർ സ്ഥാനം പിടിച്ചു. ദർശനം കഴിഞ്ഞവർ മലയിറങ്ങാതെ ജ്യോതി കാണാവുന്ന സ്ഥലങ്ങളിലേക്ക് കാടു കയറുകയാണ്.
അമ്പലപ്പുഴ - ആലങ്ങാട് സംഘത്തിന്റെ ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന് നടക്കും.തിരുവാഭരണ ഘോഷയാത്ര നാളെ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നു പുറപ്പെടും. മകരസംക്രമ പൂജയ്ക്കും തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്കും ദേവനെയും ശ്രീലകവുമൊരുക്കുന്ന ശുദ്ധിക്രിയകൾ നാളെ തുടങ്ങും.
വൈകിട്ട് 5ന് തന്ത്രി കണ്ഠര് ബ്രഹമദത്തന്റെ കാർമികത്വത്തിൽ പ്രാസാദ ശുദ്ധി ക്രിയകൾ നടക്കും. 13ന് ബിംബശുദ്ധിക്രിയകൾ ശ്രീകോവിലിനുള്ളിലും നടക്കും.മകരവിളക്ക് ദിവസമായ 14ന് സാധാരണ പോലെ 7.30ന് ഉഷഃപൂജ നടക്കും. 8ന് പൂർത്തിയാകും. 8.30ന് ശ്രീകോവിൽ കഴുകി മകര സംക്രമ പൂജയ്ക്കായി അയ്യപ്പ സ്വാമിയെ ഒരുക്കും. 8.50 മുതൽ 9.30 വരെ സംക്രമ പൂജയും അഭിഷേകവും തുടരും. കവടിയാർ കൊട്ടാരത്തിൽ നിന്നുള്ള അയ്യപ്പ മുദ്രയിലെ നെയ്യ് സംക്രമ വേളയിൽ തന്ത്രി അഭിഷേകം ചെയ്യുന്നത്.
ജ്യോതി ദർശനത്തിനായി തീർഥാടകർ ക്യാംപ് ചെയ്തു തുടങ്ങിയതോടെ സന്നിധാനത്ത് തിരക്ക് കൂടി. ഒരുദിവസം 10,000 പേര്‍ക്കുള്ള സ്പോട്ട് ബുക്കിങ് അടക്കം 80,000 പേര്‍ക്കായിരുന്നു ഇതുവരെ പ്രവേശനം. ഈ രീതി ശനിയാഴ്ചകൂടി തുടരും. തുടര്‍ന്ന് 12-ാംതീയതി 60,000, 13-ന് 50,000, 14-ന് മകരവിളക്ക് ദിവസം 40,000 പേര്‍ക്ക് എന്നിങ്ങനെയാണ് വെര്‍ച്വല്‍ക്യൂവിലൂടെയുള്ള പ്രവേശനം.
വ്യാഴാഴ്ച മുതല്‍ സ്പോട്ട് ബുക്കിങ് 5000 ആക്കി കുറച്ചു. മകരവിളക്ക് ദിവസം ഇത് 1000 ആക്കി ചുരുക്കും. ഈ കണക്കുകള്‍പ്രകാരം മകരവിളക്കുവരെ ശബരിമലയില്‍ എത്താനാകുന്നത് 2,46,000 പേര്‍ക്കാണ്. ഇതിനുപുറമേ പ്രത്യേക പാസ് വഴി വരുന്നതുകൂടി കണക്കാക്കുമ്പോള്‍ ഇതു രണ്ടരലക്ഷത്തിനു മുകളിലെത്തും. നിലവില്‍ സന്നിധാനത്തെത്തിയ ഭക്തരില്‍ ഭൂരിഭാഗവും മകരവിളക്കുവരെ ഇവിടെ തങ്ങുമെന്നാണ് അധികൃതര്‍ കരുതുന്നത്.
ഇനിയുള്ള ദിവസങ്ങളില്‍ സന്നിധാനത്തേക്ക് എത്തുന്നവരില്‍ പരമാവധി പേരും വിളക്കുവരെ ഇവിടെ തങ്ങാറാണ് പതിവ്. മകരവിളക്കുദിവസം പരമാവധി മൂന്നരലക്ഷം പേരില്‍ കൂടുതല്‍ സന്നിധാനത്തുണ്ടായാല്‍ നിയന്ത്രിക്കാനാകില്ല. ഇക്കാരണത്താലാണ് ഭക്തരുടെ വരവ് നിയന്ത്രിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.