ചൈനയിൽ പടർന്നു പിടിച്ച വൈറസ്നെക്കുറിച്ച് നിരീഷണം നടന്നു വരികയാണ്: ആശങ്ക ആവശ്യമില്ല ജാഗ്രത പാലിക്കുക; ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) ചൈനയിൽ പടരുന്ന വാർത്തകളും സാഹചര്യങ്ങളും നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

രാജ്യത്തെ പകർച്ചവ്യാധികൾ സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണം നടത്തിവരിക കേന്ദ്ര ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. ശ്വാസകോശ അണുബാധ വലിയ തോതിൽ പെരുകുന്നതായി 2024 ഡിസംബറിൽ ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തണുപ്പു കാലത്ത് ശ്വാസകോശ അണുബാധ സാധാരണമാണ്. ഇത്തരം അണുബാധകൾക്കെതിരെ മുൻകരുതൽ എടുക്കണം. ചുമയോ പണിയോ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.

വൈറസ് പടരുന്നതായുള്ള റിപ്പോർട്ടുകൾ ചൈന നിഷേധിച്ചു. വർഷത്തിലെ അപേക്ഷിച്ച് ശ്വാസകോശ അണുബാധ കുറവാണെന്നും മുൻ ആരോഗ്യം അവകാശപ്പെട്ടു. യാത്ര ചെയ്യാൻ ആശങ്കപ്പെടേണ്ടതില്ലെന്നും ചൈന വ്യക്തമാക്കി. ചൈനയിൽ രോഗബാധ വർധിക്കുന്നതായി വാർത്താ ഏജൻസികളാണ് റിപ്പോർട്ട് ചെയ്തത്. ചൈനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായെങ്കിലും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. 

ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യൂമോണിയ, തുടങ്ങിയവയും പടർന്നു പിടിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുട്ടികളെയും പ്രായമുള്ളവരെയുമാണ് ഈ വൈറസ് ബാധിക്കുന്നതെന്ന് വിവരം. ഫ്ളൂ ആയോ ചുമ, ജലദോഷം, പാനി, തുമ്മൽ എന്നിങ്ങനെ ആദ്യം ശരീരത്തിൽ കയറുന്ന അണുബാധ കുറവുള്ളവരിൽ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യൂമോണിയ എന്നിവ കടക്കുമെന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !