തിരുവനന്തപുരം: തിരുവനന്തപുരം നഗര മധ്യത്തിൽ റെയിൽവേയുടെ മതിലിടിഞ്ഞ് വീണ് കെഎസ്ആർടിസി കൗണ്ടർ തകർന്നു.
ഇന്ന് വൈകിട്ടോടെയാണ് സംഭവം. വഴിയാത്രക്കാർ അടക്കം തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ കുറെ നാളുകളായി ഈ മതിൽ വീഴുമെന്ന ഭയത്തിലായിരുന്നുവെന്ന് കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു. അപകടാവസ്ഥ ചൂണ്ടിക്കാട്ടി പ്രശ്‌നപരിഹാരം കാണണമെന്നുമാവശ്യപ്പെട്ട് നിരവധി തവണ അപേക്ഷ നൽകിയിരുന്നു. എന്നാൽ യാതൊരു മറുപടിയും ഉണ്ടായിട്ടില്ലെന്ന് കെഎസ്ആർടിസി ജീവനക്കാർ അറിയിച്ചു.
ശുചീകരണ തൊഴിലാളി ജോയിയുടെ മരണം സംഭവിച്ച ആമയിഴഞ്ചാൽ തോടിന് സമീപമാണ് സംഭവം നടക്കുന്നത്. ജോയിയുടെ മരണത്തിന് പിന്നാലെ മാലിന്യം നീക്കം ചെയ്യുന്നതിലെ അനാസ്ഥ വലിയ രീതിയിൽ ചർച്ച ചെയ്യുകയായിരുന്നു. എന്നാൽ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ തയ്യാറായില്ല.
സ്ഥലത്ത് വീണ്ടും മാലിന്യം കുമിഞ്ഞുകൂടി. കാലപ്പഴക്കത്തിന് പുറമേ വലിയ തോതിൽ മാലിന്യം കുന്നുകൂടിയതിനാൽ മതിലിൽ ഇടിയുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചു.ഗുരുതരാവസ്ഥയിൽ ആയിരുന്ന മതിൽ ഇടിയുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഇറങ്ങി ഓടിയതോടെ പരിക്കേൽക്കാതെ രക്ഷപ്പെട്ടതായും കെഎസ്ആർടി ജീവനക്കാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.