കോട്ടയം: കേരള ലീഗൽ സർവീസ് പ്രവർത്തിക്കുന്ന അതോറിറ്റിയുടെ സംവാദ പദ്ധതിയുടെ ഭാഗമായി തിടനാട് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ പാലാ കോടതി സമുച്ചയത്തിൽ വിവിധ കോടതികൾ സന്ദർശിച്ചു.
പദ്ധതിയുടെ ഭാഗമായി സൈക്കോളജിക്കൽ കൗൺസിലർ മിസ് സെലിൻ വിദ്യാർത്ഥികൾക്ക് ജീവിത നൈപുണ്യ ക്ലാസ് നൽകി. തുടർന്ന് കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന വിവിധ കോടതികളുടെ വിദ്യാർത്ഥികൾ നേരിട്ട് കണ്ടുമനസ്സിലാക്കി. അഡ്വക്കേറ്റ് സുമൻ സുന്ദരരാജ് വിവിധ കോടതികളേക്കുറിച്ച് കുട്ടികൾക്ക് വിവരിച്ചു നൽകി.
കുടുംബക്കോടതി ജഡ്ജി ഈ അയൂബ്ഖാൻ കുട്ടികളുമായി സംവദിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. മീനച്ചിൽ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സോണിയ പി എൽ, വി സുഷമ മുരളി, അധ്യാപകരായ റോബിൻ അഗസ്റ്റിൻ, അനൂപ് പി ആർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.