ഡല്‍ഹി: ഐഎസ്‌ആർഒയുടെ പുതിയ ചെയർമാനായി ഡോ. വി നാരായണനെ നിയമിച്ചു. കന്യാകുമാരി സ്വദേശിയായ നാരായണൻ നിലവില്‍ എല്‍പിഎസ്‌സി മേധാവിയാണ്.
കന്യാകുമാരി നാഗർകോവില്‍ സ്വദേശിയായ ഡോ നാരായണൻ സി 25 ക്രയോജനിക് എഞ്ചിൻ വികസനത്തില്‍ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ്. ഇന്ത്യയുടെ എറ്റവും കരുത്തനായ വിക്ഷേപണ വാഹനമായ എല്‍വിഎം 3യുടെ നിർണായക ഭാഗമാണ് ഈ എഞ്ചിൻ. ചന്ദ്രയാൻ രണ്ട് ലാൻഡിങ്ങ് ദൗത്യത്തിന്റെ പരാജയം പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയർമാനുമായിരുന്നു. നിലവിലെ ചെയർമാനായ ഡോ. എസ് സോമനാഥ് ജനുവരി 14ന് വിരമിക്കും. ശേഷമാകും നാരായണൻ ചെയർമാനായി ഉത്തരവാദിത്തം ഏറ്റെടുക്കുക.ഐഎസ്‌ആര്‍ഒ തലപ്പത്തേക്ക് വീണ്ടും മലയാളി; ഡോ. വി. നാരായണന്‍ ചെയര്‍മാനാകും,
0
ബുധനാഴ്ച, ജനുവരി 08, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.