സിപിഎം പ്രവർത്തകൻ സുരേഷിനെ വെട്ടിക്കൊന്ന കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു,

തിരുവനന്തപുരം; സിപിഎം പ്രവര്‍ത്തകൻ പൂജപ്പുര തമലം മേലെ ഊരാളി പുത്തന്‍ വീട്ടില്‍ സുരേഷ് എന്ന കുട്ടനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു.

ആറാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് പ്രതികളെ വെറുതെ വിട്ടത്.  തമലം സ്വദേശികളായ സാം ജോണ്‍സൻ, ഗിരീഷ്, രഞ്ജിത്, ശിവകുമാര്‍, അരുണ്‍ കുമാര്‍, വിനോദ് കുമാര്‍, സുഭാഷ്‌കുമാര്‍, സുനില്‍കുമാര്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.

തമലത്തുളള ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിനുമോനെ 2013 സെപ്റ്റംബറില്‍ വധിച്ച കേസിലെ രണ്ടാം പ്രതിയായിരുന്നു കൊല്ലപ്പെട്ട സുരേഷ്. ജാമ്യത്തിലിറങ്ങിയ സുരേഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പുറകില്‍ കാര്‍ ഇടിച്ച് സമീപത്തെ ഓടയില്‍ ഇട്ട ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !