ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ ബിജെപിയുടെ പുതിയ അധ്യക്ഷൻമാരെ ജനുവരി 15ന് മുൻപ് തെരഞ്ഞെടുക്കും. ജനുവരി അവസാനത്തോടെ ബിജെപി ദേശീയ അധ്യക്ഷനെയും തെരഞ്ഞെടുക്കും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ബിജെപിയ്ക്ക് നേതൃമാറ്റത്തിന് കളമൊരുങ്ങുന്നത്.
സംസ്ഥാന അധ്യക്ഷൻമാരെ കണ്ടെത്താൻ മുതിർന്ന നേതാക്കൾക്ക് പാർട്ടി ചുമതലകൾ നൽകിയിട്ടുണ്ട്.ബിജെപി ദേശീയ അധ്യക്ഷനെയും സംസ്ഥാന അധ്യക്ഷന്മാരെയും ദേശീയ കൗൺസിൽ ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നതിനുള്ള ബിജെപി സംഘടനാ തെരഞ്ഞെടുപ്പ് നടപടിക്രമം പുരോഗമിക്കുകയാണെന്ന് കേന്ദ്ര നേതാക്കളാണ് വ്യക്തമാക്കിയിരിക്കുന്നത്. ജനുവരി അവസാനത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം.സംസ്ഥാന അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാൻ നേതാക്കളെ ബിജെപി നേതൃത്വം നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിൻ്റെ ചുമതല കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിക്കാണ്.
കേന്ദ്രമന്ത്രി ജോർജ് കുര്യന് മേഘാലയയുടെയും മുൻ കേന്ദ്രമന്ത്രി വി മുരളീധരന് നാഗാലാൻഡിൻ്റെയും ചുമതലയുണ്ട്. ലക്ഷദ്വീപിൽ പൊൻ രാധാകൃഷ്ണനാണ് മേൽനോട്ടം വഹിക്കുക.പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് തിരിച്ചടിയ്ക്ക് പിനാനലെ കേരള ബിജെപി അധ്യക്ഷനെ മാറ്റുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും കേന്ദ്രം നേതൃത്വം ഇക്കാര്യം തള്ളുകയായിരുന്നു. സുരേന്ദ്രനെതിരെ ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേസമയം അഞ്ച് വർഷം പൂർത്തിയായ ജില്ലാ, മണ്ഡലം പ്രസിഡൻ്റുമാർക്ക് വീണ്ടും മത്സരിക്കാമെന്ന് കേന്ദ്ര നിരീക്ഷക വാനതി ശ്രീനിവാസൻ അറിയിച്ചിരുന്നു.ഇത് സുരേന്ദ്രന് സ്ഥാനത്ത് തുടരാൻ അവസരം നൽകുന്നതാണെന്ന എതിർപ്പ് എതിർവിഭാഗം ഉന്നയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.