തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ഷർട്ട് ധരിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് നിലപാട് കടുപ്പിച്ചു ശിവഗിരി മഠം.
ഈ വിഷയത്തില്‍ മറ്റെന്നാള്‍ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് പദയാത്ര നടത്തും. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ നേതൃത്വം നല്‍കും. ആചാരങ്ങളില്‍ മാറ്റം വേണമെന്നാണ് ആവശ്യം. ആചാര പരിഷ്കരണ യാത്ര എന്ന പേരിലാണ് മറ്റെന്നാള്‍ ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ പദയാത്ര നടക്കുന്നത്. ഷർട്ട് ധരിച്ചുകൊണ്ടുള്ള ക്ഷേത്ര പ്രവേശനം അനുവദിക്കുന്നതിനൊപ്പം ദേവസ്വം ബോർഡ് സവർണ ജനതയുടെ അധികാര കുത്തകയായി മാറാതെ മത പരിഷ്കരണത്തില്‍ എല്ലാ സമുദായങ്ങള്‍ക്കും തുല്യ പരിഗണന നല്‍കിക്കൊണ്ട് സംവരണം നടപ്പാക്കണം എന്ന ആവശ്യവും ശിവഗിരി മഠം മുന്നോട്ടു വെയ്ക്കുന്നു.ആചാര പരിഷ്കരണ യാത്ര: ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിക്കാൻ അനുവദിക്കണം; ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് പദയാത നടത്തുമെന്ന് ശിവഗിരി മഠം,
0
വ്യാഴാഴ്ച, ജനുവരി 16, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.