തിരുവനന്തപുരം: വായനാ അനുഭവങ്ങളും പുതിയ പുസ്തകങ്ങളെ കുറിച്ചുള്ള നിർദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാൻ ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
കഴിഞ്ഞ വർഷം വായിച്ചു തീർത്ത പുസ്തകങ്ങളുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റിലാണ് സതീശന്റെ ക്ഷണം. ഔദ്യോഗിക തിരക്കുകള്‍ക്കും യാത്രകള്‍ക്കും ഒരു കുറവുമുണ്ടായില്ലെങ്കിലും വായന മുടക്കിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പുകള്‍ എന്നിവ പതിവ് തിരക്ക് വല്ലാതെയങ്ങ് കൂട്ടിയെങ്കിലും തിരക്കുകള്‍ക്കിടയിലും കുറെ നല്ല പുസ്തകങ്ങള്‍ വായിക്കാനായത് സന്തോഷവും ഊര്‍ജ്ജവും നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. ഒപ്പം സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, വായനക്കാര്‍ തുടങ്ങിയവര്‍ക്ക് പുതിയ പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനൊപ്പം ഓരോരുത്തരുടെയും വായനാ അനുഭവങ്ങളും പങ്കുവയ്ക്കുന്നതിനുള്ള ക്ഷണം കൂടിയാണിതെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. തുടർന്നാണ് കഴിഞ്ഞ വർഷം വായിച്ചു തീർത്ത പുസ്തകങ്ങളുടെ പട്ടിക അദ്ദേഹം പങ്കുവെച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെവായനാ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാൻ ക്ഷണിച്ച് പ്രതിപക്ഷ നേതാവ്; 2024ല്‍ വായിച്ചത് 43 പുസ്തകങ്ങള്‍
0
വ്യാഴാഴ്ച, ജനുവരി 16, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.