തൊടുപുഴ: വസ്ത്രസൗന്ദര്യത്തിന്റെ വിസ്മയലോകം തൊടുപുഴ, കോട്ടയം, പാലാ എന്നിവിടങ്ങളിൽ ഒരുക്കിയ പ്രമുഖ വസ്ത്രവ്യാപാരി പുളിമൂട്ടിൽ ജോൺ (75) നിര്യാതനായി. വിശ്വാസ്യതയും ഉപഭോക്തൃസൗഹൃദവും കൊണ്ടു വിദേശത്തും സ്വദേശത്തും ഒരു പോലെ ജനഹൃദയങ്ങൾ കീഴടക്കിയ പുളിമൂട്ടിൽ ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം.
പ്രത്യേക ഉപഭോക്തൃപരിപാലന ശൈലിയും ഹൃദ്യമായ സമീപനവും പുളിമൂട്ടിൽ ജോണിനെ വ്യവസായലോകത്തിൽ വേറിട്ടുനിർത്തിയിരുന്നു. തൊടുപുഴയിലെയും സമീപ പ്രദേശങ്ങളിലെയും വ്യാപാര സമൂഹത്തിൽ അദ്ദേഹം മികച്ച സംഘടനാ പ്രവത്തനം കാഴ്ചവച്ച വ്യക്തിയായിരുന്നു .
വ്യാപാര രംഗത്തുള്ള ആദ്യകാലത്തെ പ്രവർത്തനങ്ങളും സാമൂഹ്യ സേവനങ്ങളും സംഘടനാപരമായ പ്രവർത്തനങ്ങൾക്കുമുള്ള ജോണിന്റെ പ്രതിബദ്ധത ഏവരാലും പ്രശംസിക്കപ്പെട്ടിരുന്നു.
തൊടുപുഴയിലെ നിറസാന്നിദ്ധ്യമായിരുന്ന അദ്ദേഹത്തിന്റെ വേർപാട് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാർക്കും സർവോപരി വസ്ത്രവ്യവസായ ലോകത്തിനും വലിയൊരു നഷ്ടമാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.