ഐ.എ.എസ്.തവനൂർ ഗ്രാമ പഞ്ചായത്തും മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന കുട്ടിപ്പുര ബാലസൗഹൃദ ഭവനം പദ്ധതിയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കുള്ള ശില്പശാല മലപ്പുറം ജില്ലാ സബ് കളക്ടർ ദിലീപ്.കെ. കൈനിക്കര എം.ഇ.എസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി നസീറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശിവദാസ്. ടി. വി, സ്വാഗതം പറഞ്ഞു.രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം മുഴുവൻ വീടുകളും ബാലസൗഹൃദമാക്കുന്ന പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഇത് സംസ്ഥാനത്തിന് തന്നെ മാതൃകാപദ്ധതിയെന്ന് ഉദ്ഘാടനം ചെയ്യ്തു കൊണ്ട് സബ് കലക്ടർ പറഞ്ഞു.
ഇതിൻറെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ കുട്ടികളുടെ കുടുംബത്തിലെ നിലവിലെ അവസ്ഥാ വിശകലനം നടത്തുന്നതിന്റെ ഭാഗമായി വിവരശേഖരണം നടത്തുന്നതുമായി ബന്ധപ്പെട്ട ശില്പശാലയാണ് കുറ്റിപ്പുറം എഞ്ചിനീയറിങ് കോളേജ് ഹാളിൽ വച്ച് നടന്നത്. CWC ചെയർമാൻ അഡ്വ. എ. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. CWC മെമ്പർ അഡ്വ പി ജാബിർ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.കെ പ്രേമലത. കോളേജ് പ്രിൻസിപ്പൾ ഡോ റഹ്മത്തുനിസ്സ, ഡോ. സുനീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വിമൽ. എ. പി,. ലിഷ. കെ, CWC അംഗം ഹേമലത ടീച്ചർ, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ഷുക്കൂർ, ICDS സൂപ്പർവൈസർ നസീറ, പ്രോഗ്രാം കോർഡിനേറ്റർ പി. രഘുനാഥ്, വാർഡ് മെമ്പർ ഷഹാന ഫൈസൽ, CDS ചെയർപേഴ്സൺ പി.പ്രീത. പി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
കുറ്റിപ്പുറം KMCT ലോ കോളേജ്, MES എഞ്ചിനീയറിംഗ് കോളേജ്, തവനൂർ GOVT. കോളേജ്, , KCAET കോളേജ് തവനൂർ, ഐഡിയൽ കോളേജ് തവനൂർ എന്നിവിടങ്ങളിൽ നിന്നുമായി അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.