ബീഹാർ: ഇന്ത്യയിലെ ട്രെയിനുകളുമായും റെയില്‍വേ സംവിധാനങ്ങളുമായും ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
പലപ്പോഴും സൗകര്യങ്ങളില്ലാത്തതിന്റെയും തിരക്കിന്റെയും ഒക്കെ പേരില്‍ ആളുകള്‍ തങ്ങളുടെ വിമർശനങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അതുപോലെ തന്നെ, വിവിധങ്ങളായ ചിത്രങ്ങളും വീഡിയോകളും നമ്മള്‍ കണ്ടിട്ടുമുണ്ടാവും. ഏതായാലും, അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.ബിഹാറിലെ ഗയയില്‍ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത് എന്നാണ് കരുതുന്നത്. വീഡിയോ ഇൻസ്റ്റഗ്രാമില്‍ ഷെയർ ചെയ്തിരിക്കുന്നത് pintudevraj എന്ന യൂസറാണ്.
വീഡിയോയില്‍ കാണുന്നത് ഒരു കൂട്ടം യാത്രക്കാർ ഒരു ട്രെയിനിന്റെ മുന്നില്‍ നിന്നുകൊണ്ട് പ്രതിഷേധം അറിയിക്കുന്നതാണ്. ട്രെയിനില്‍ കയറാൻ ചെന്നപ്പോള്‍ അതിന്റെ വാതിലുകളെല്ലാം ഉള്ളില്‍ നിന്നും അടച്ചിട്ടിരിക്കുകയായിരുന്നു. അതാണ് യാത്രക്കാരെ പ്രകോപിപ്പിച്ചതും പ്രതിഷേധത്തിലേക്ക് നയിച്ചതും എന്നാണ് കരുതുന്നത്.
വീഡിയോയില്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു ട്രെയിൻ നിർത്തിയിട്ടിരിക്കുന്നതാണ് ആദ്യം കാണുന്നത്. യാത്രക്കാർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതും കാണാം. ആകെ ആശങ്കയോടെയാണ് ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത്. വാതില്‍ തുറന്നിട്ടുണ്ടോ എന്ന് യാത്രക്കാർ പരിശോധിക്കുകയും ചെയ്തിരുന്നു.പിന്നെ കാണുന്നത് ആളുകള്‍ നേരെ ട്രെയിനിന്റെ മുന്നിലേക്ക് പോകുന്നതാണ്. അവിടെ വേറെയും ആളുകളുണ്ട്. ആളുകള്‍ സഞ്ചികളും മറ്റുമായി ട്രെയിനിന്റെ മുന്നില്‍ നില്‍ക്കുന്നത് കാണാം. അവിടെ നിന്നും ആളുകള്‍ പ്രതിഷേധിക്കുന്നതും കാണാം. ആളുകള്‍ കയർക്കുന്നുണ്ട്.
ട്രെയിനില്‍ തിരക്കായതുകൊണ്ട് കൂടുതല്‍ ആളുകള്‍ കേറാതിരിക്കാനായിട്ടാണ് ട്രെയിനിന്റെ അകത്തുണ്ടായിരുന്ന യാത്രക്കാർ ഡോറുകള്‍ അടച്ചിട്ടിരിക്കുന്നത് എന്നാണ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.