ന്യൂഡൽഹി: 2047ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി, സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മിയെ വണങ്ങുന്നു. രാജ്യത്തെ ദരിദ്രരെയും ഇടത്തരക്കാരെയും തുടർന്നും ലക്ഷ്മിദേവി അനുഗ്രഹിക്കട്ടെയെന്നു പ്രാർഥിക്കുന്നതായും മാധ്യമങ്ങളോടു മോദി പറഞ്ഞു.
‘‘ഈ ബജറ്റ് പുതിയ ആത്മവിശ്വാസം പകരും. വളർച്ചയും വികസിത ഭാരതവുമാണു ലക്ഷ്യം. 2047ൽ വികസിത രാജ്യമെന്ന സ്വപ്നം ഇന്ത്യ സാക്ഷാത്കരിക്കും. ജനാധിപത്യ രാജ്യമായി ഇന്ത്യ 75 വർഷം പൂർത്തിയാക്കി എന്നത് അഭിമാനകരമാണ്. ജനങ്ങള്‍ മൂന്നാമതും ഭരിക്കാൻ അവസരം തന്നു.
രാജ്യം നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ വികസിത ഭാരതം എന്ന സ്വപ്നം യാഥാർഥ്യമാക്കും.നിർണായക ബില്ലുകൾ ഈ സമ്മേളനത്തിലുണ്ട്. പരിഷ്കാരങ്ങൾക്കു ശക്തി പകരുകയാണു ലക്ഷ്യം. യുവാക്കൾ ഭാവിയിൽ വികസിത ഇന്ത്യയുടെ ഗുണഭോക്താക്കളാകും.
യുവാക്കളുടെ ലക്ഷ്യസാക്ഷാത്കാരത്തിനും സ്ത്രീശാക്തീകരണത്തിനും പ്രാധാന്യം നൽകും. സമ്മേളനം സുഗമമാക്കാൻ പ്രതിപക്ഷത്തിന്റെ സഹകരണം വേണം.’’– മോദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.