ചാലിശേരി: ജിസിസി ആർട്സ് & സ്പോർട്സ് ക്ലബ്, മുക്കിലപീടിക മഹാത്മ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചാലിശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 1 ശനിയാഴ്ച ആരംഭിക്കും.
ചാലിശ്ശേരി ഹൈസ്കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങ് രാത്രി 8 മണിക്ക് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.ട്രോഫി ലക്ഷ്യമിട്ടുള്ള ആവേശപ്പോരാട്ടങ്ങൾ
കേരളത്തിലെ 16 പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ പുലിക്കോട്ടിൽ കുരിയപ്പൻ കുഞ്ഞൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫി, യു.എ.ഇ ജിസിസി കമ്മിറ്റി വിന്നേഴ്സ് കാഷ് പ്രൈസ്, നാലകത്ത് ടിംബർ ഡിപ്പോ റണ്ണേഴ്സ് ട്രോഫി, ബേക്ക് കിങ് ചാലിശേരി റണ്ണേഴ്സ് കാഷ് പ്രൈസ് എന്നിവയ്ക്കായുള്ള കനത്ത മൽസരം അരങ്ങേറും.
രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ പുലരി കോക്കൂരും എക്സലൻറ് തൃത്താലയും തമ്മിൽ ഏറ്റുമുട്ടും.
സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ
പ്രവാസികളും സ്കൂൾ അധികൃതരും പി.ടി.എയും ടൂർണമെന്റിന്റെ വിജയത്തിനായി മികച്ച സഹകരണം നൽകുന്നുവെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
സംഘാടക സമിതി ചെയർമാൻ ഫൈസൽ മാസ്റ്റർ, കൺവീനർ ഷാജഹാൻ നാലകത്ത്, ട്രഷറർ ജിജോ ജേക്കബ്, കോഓർഡിനേറ്റർ എ.എം. ഇക്ബാൽ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.