ബഹ്റൈനില്‍ നിന്നുള്ള ഹജ്ജ് -ഉംറ തീര്‍ത്ഥാടകര്‍ക്ക് മെനിഞ്ജൈറ്റിസ് വാക്സിൻ നിര്‍ബന്ധം

മനാമ: ബഹ്റൈനില്‍ നിന്നുള്ള ഹജ്ജ് -ഉംറ തീർത്ഥാടകർ എടുത്തിരിക്കേണ്ട വാക്സിൻ സംബന്ധിച്ച മാർഗനിർദേശങ്ങളിറക്കി ആരോഗ്യ മന്ത്രാലയം.

ഒന്നോ അതില്‍ കൂടുതലോ പ്രായമുള്ള എല്ലാ തീർത്ഥാടകരും പുറപ്പെടുന്നതിന് പത്ത് ദിവസം മുൻപെങ്കിലും മെനിഞ്ജൈറ്റിസ് വാക്സിൻ എടുത്തിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.  ഹജ്ജ് -ഉംറ സീസണിനോടനുബന്ധിച്ച്‌ സൗദി അറേബ്യ പുറപ്പെടുവിച്ച പുതിയ ആരോഗ്യ നിർദേശങ്ങളെതുടർന്നാണ് ഈ അറിയിപ്പ്.
രാജ്യത്തെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണ്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെ ഈ ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദർശിച്ച്‌ വാക്സിനുകള്‍ സ്വീകരിക്കാവുന്നതാണ്.
കൂടാതെ, ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. ഈ സർട്ടിഫിക്കറ്റിന് അഞ്ചു വർഷം വരെ സാധുതയുണ്ടായിരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"Greeshma |കുശാഗ്രബുദ്ധിയുള്ളക്രിമിനലാണ് ഗ്രീഷ്മ | Adv V.S Vineeth Kumar" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !