കല്‍പ്പറ്റ: അമ്പലവയല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ വാടകവീട്ടില്‍ നിന്ന് എംഡി എംഎയും കഞ്ചാവും പിടിച്ചെടുത്ത് പൊലീസ്.
വില്‍പ്പനയ്ക്കായി സൂക്ഷിച്ച 0.26 ഗ്രാം എം.ഡി.എം.എയും 0.64 ഗ്രാം കഞ്ചാവുമാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ നെന്മേനി വലിയമൂലയിലെ വാടക വീട്ടില്‍ നിന്ന് കണ്ടെടുത്തത്. ചെറിയ കവറുകളിലാക്കി വില്‍പ്പനക്ക് തയ്യാറാക്കി വെച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍. വാടക വീട്ടില്‍ താമസിച്ചിരുന്ന നെന്മേനി മാടക്കര രാഹുല്‍(25) പൊലീസ് എത്തിയപ്പോഴേക്കും ഓടി രക്ഷപ്പെട്ടു. കൊളഗപ്പാറ, പുളിക്കല്‍ വീട്ടില്‍ സൈനബ(48), ലഹരി വസ്തുക്കള്‍ വാങ്ങാനായി എത്തി വീട്ടില്‍ ഉണ്ടായിരുന്ന അച്ചൂരാനം പാലത്തുള്ളി വീട്ടില്‍ പി. നൗഫല്‍(26), മാടക്കര കുയിലപറമ്പില്‍ വീട്ടില്‍ മുഹമ്മദ് അനസ്(26) എന്നിവരെ കസ്റ്റഡിയിലെടുത്ത് ഇവർക്ക് നോട്ടീസ് നല്കി. സംഭവത്തില്‍ പ്രതിയായ രാഹുലിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്വാടക വീട്ടില്‍ ലഹരി വില്‍പ്പന, പൊലീസെത്തിയപ്പോഴേക്കും പ്രതി ഓടി ;പകരം കുടുങ്ങിയത് എംഡിഎംഎയും കഞ്ചാവും വാങ്ങാനെത്തിയവര്‍,
0
ബുധനാഴ്ച, ജനുവരി 15, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.