തെരുവുനായ കുറുകേ ചാടി, മത്സ്യവുമായി പോയ ഓട്ടോറിക്ഷ അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്,

തിരുവനന്തപുരം: മത്സ്യവുമായി പോയ ഓട്ടോറിക്ഷ അപകടത്തില്‍പെട്ട് ഡ്രൈവർ മരിച്ചു. കടയ്ക്കാവൂർ ചമ്പാവില്‍ അലക്സാണ്ടർ (35) ആണ് മരിച്ചത്.

യാത്രക്കാരായിരുന്ന ജനോവി (78) മകള്‍ മേരി സുനിത (42)എന്നിവരെ പരുക്കുകളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ എട്ടുമണിയോടെ അഞ്ചുതെങ്ങ് വൈടുകെ ജങ്ഷന് സമീപമായിരുന്നു അപകടം.
അഞ്ചുതെങ്ങിലെ മാർക്കറ്റില്‍ നിന്നും മത്സ്യവുമായി ആറ്റിങ്ങല്‍ ഭാഗത്തേക്ക്‌ പോയ ഓട്ടോയ്ക്ക് മുന്നിലേക്ക് തെരുവുനായ പാഞ്ഞടുത്തത് കണ്ട് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഒരു വശത്തേക്ക് മറിഞ്ഞ ഓട്ടോ‍യുടെ ഇടയില്‍ കുടുങ്ങി അലക്സാണ്ടറിന് തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു.
അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. അഞ്ചുതെങ്ങിലും പ്രദേശത്തും തെരുവുനായ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !