സിസിടിവി വീണ്ടും ചതിച്ചാശാനേ: ബീവറേജ് കുത്തിത്തുറന്ന് 92000 രൂപയുടെ മദ്യം, 22000 രൂപയും മോഷ്ടിച്ചു; പ്രതികൾ പിടിയിൽ,

കല്‍പ്പറ്റ :തൊണ്ടർനാട് കോറോത്തെ ബീവറേജ് ഔട്ലറ്റില്‍ മോഷണം നടത്തിയ രണ്ട് പേര്‍ പൊലീസ് പിടിയില്‍. പേരാമ്പ്ര കൂത്താളി സ്വദേശി സതീശൻ (41) എറണാകുളം തൃപ്പൂണിത്തറ സ്വദേശി ബൈജു [49] എന്നിവരാണ് പിടിയിലായത്.

ഈമാസം എട്ടിനായിരുന്നു മോഷണം നടന്നത്. 22000 രൂപയും 92000 രൂപയുടെ മദ്യവുമാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്.

പ്രതികളുടെ ചിത്രം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവായത്.

തൊണ്ടർനാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. എച്ച്‌. ഓ എസ്. അഷ്റഫിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ കെ.പി. അബ്ദുല്‍ അസീസ്, കെ. മൊയ്തു, ബിൻഷാദ് അലി, എസ്. സി.പി.ഒ. ജിമ്മി ജോർജ്, സി.പി.ഒ. മാരായ ശ്രീജേഷ്, ഷിന്റോ ജോസഫ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !