ഹൈദരാബാദിലെ നുമൈഷ് എക്സിബിഷനില്‍ ഒരു ജോയ് റൈഡ് തകരാർ മൂലം അരമണിക്കൂറോളം തലകീഴായി കുടുങ്ങിപ്പോയത് യാത്രക്കാർക്ക് പേടിസ്വപ്നമായി മാറി.
ജനുവരി 17 -ന് ബാറ്ററി പ്രശ്നങ്ങള്‍ കാരണം ജോയ് റൈഡ് അപ്രതീക്ഷിതമായി യാത്ര പാതി വഴിയില്‍ നിര്‍ത്തുകയായിരുന്നു. ഇതോടെ കുറച്ച് യാത്രക്കാര്‍ തലകീഴായി കുടുങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.റൈഡിന്റെ ബാറ്ററി പ്രശ്നങ്ങള്‍ കാരണമാണ് ട്രയല്‍ റണ്ണിനിടെ അമ്യൂസ്മെന്റ് റൈഡിന്റെ പ്രവർത്തനം നിലച്ചതെന്ന് എക്സിബിഷൻ സൊസൈറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സൈറ്റിലെ സാങ്കേതിക വിദഗ്ധർ ബാറ്ററി പെട്ടെന്ന് തന്നെ മാറ്റി, റൈഡിന്റെ പ്രവർത്തനം പൂര്‍വ്വസ്ഥിതിയിലാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെങ്കിലും റൈഡിലെ യാത്രക്കാര്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
വീഡിയോയില്‍ അമ്യൂസ്മെന്റ് റൈഡിന്റെ ബാറ്ററി മാറ്റാന്‍ എടുത്ത അത്രയും സമയം ആളുകള്‍ റൈഡിനുള്ളില്‍ തലകീഴായി കിടക്കുന്നത് കാണാം. ബാറ്ററി മാറ്റി റൈഡ് ചലിച്ച് തുടങിയപ്പോഴാണ്. ആളുകള്‍ പൂര്‍വ്വസ്ഥിതിയിലായത്.ഇതോടെ അമ്യൂസ്മെന്റ് റൈഡുകളുടെ സുരക്ഷയെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ നടന്നു. അമ്യൂസ്മെന്റ് റൈഡുകളുടെ സുരക്ഷയെക്കുറിച്ചും അവ പതിവായി പരിശോധിക്കാറുണ്ടോ എന്നിതിനെ കുറിച്ചും നിരവധി പേര് സംശയങ്ങളുന്നയിച്ചു. 'ഏറ്റവും മോശം പേടിസ്വപ്നം' എന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ സംഭവത്തെ വിശേഷിപ്പിച്ചത്. ഇന്ത്യയില്‍ അത്തരം റൈഡുകള്‍ക്ക് പോകുന്നത് ഞാൻ ഒഴിവാക്കുന്നു.
സുരക്ഷാ മാനദണ്ഡങ്ങള്‍ വളരെ കുറവാണെന്നായിരുന്നു ഒരു കാഴ്ചക്കാരന് കുറിച്ചത്. വളരെ അപകടകരം. ഒരാളെ 25 മിനിറ്റ് തലകീഴായി വയ്ക്കുന്നത് ഗുരുതരമായ മെഡിക്കല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും. അധികാരികള്‍ എന്താണ് ചെയ്യുന്നത്. അവരുടെ ഭാഗത്ത് നിന്ന് പരിശോധനകളൊന്നും ഉണ്ടായിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് മറ്റൊരു കാഴ്ചക്കാരന് എഴുതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.