കല്പറ്റ: വയനാട് കളക്ടറേറ്റിന് മുന്നില്‍ ആത്മഹത്യാശ്രമം. കലക്ടറേറ്റിനു മുന്നില്‍ കഴിഞ്ഞ 9 വർഷമായി ഭൂമിപ്രശ്നത്തില്‍ സമരം നടത്തുന്ന ജെയിംസ് കാഞ്ഞിരത്തിനാല്‍ ആണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്.
മുസ്ലിം ലീഗ് നടത്തിയ സമരത്തിനിടെ ഇദ്ദേഹത്തിന്റെ സമരപ്പന്തലിന്റെ ഒരു ഭാഗം പൊളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ ആത്മഹത്യാശ്രമം നടത്തിയത്. പോലീസും പ്രവർത്തകരും ഇടപെട്ട് രംഗം ശാന്തരാക്കി. സമരപ്പന്തല്‍ പുനസ്ഥാപിച്ചു നല്കി. വനംവകുപ്പ് അന്യായമായി തട്ടിയെടുത്ത 12 ഏക്കർ ഭൂമി വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് കാഞ്ഞിരത്തിനാല്‍ കുടുംബം സമരം ചെയ്യുന്നത്. 2015 ഓഗസ്റ്റ് 15 മുതലാണ് കലക്ടറേറ്റിനു മുന്നില്‍ കുടുംബം സമരം തുടങ്ങിയത്.വയനാട് കളക്ടറേറ്റിന് മുന്നില്‍ ആത്മഹത്യാശ്രമം; ജീവനൊടുക്കാൻ ശ്രമിച്ചത് 9 വര്‍ഷമായി സമരം ചെയ്യുന്ന ജയിംസ്
0
ബുധനാഴ്ച, ജനുവരി 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.